പൂഞ്ഞാറിൽ പിസി ജോർജിന് തിരിച്ചടി; 8000 വോട്ടിന് പിന്നില്‍

By Staff Reporter, Malabar News
pc-george
പിസി ജോർജ്
Ajwa Travels

കോട്ടയം: പൂഞ്ഞാറിൽ പിസി ജോർജിന് അടിപതറുന്നു. എൽഡിഎഫ് സ്‌ഥാനാർഥി സെബാസ്‌റ്റിയൻ കുളത്തിങ്കലാണ് മണ്ഡലത്തിൽ മുന്നിട്ട് നിൽക്കുന്നത്.

ആദ്യറൗണ്ടിൽ പിസി ജോർജ് 8000ത്തിൽ അധികം വോട്ടിന് പിന്നിലാണ്. നിലവിലെ ലീഡ് നില പിസി ജോർജിന് മറികടക്കാൻ സാധിക്കുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്.

2016ൽ പൂഞ്ഞാറിൽ മൂന്ന് മുന്നണികളെയും പിന്നിലാക്കി ആയിരുന്നു പിസി ജോർജ് മണ്ഡലത്തിൽ നിന്ന് ജയിച്ച് കയറിയത്. എന്നാൽ ഇത്തവണ മണ്ഡലം ജോർജിനെ കൈവിടുമോയെന്ന് കണ്ടുതന്നെ അറിയണം. അതേസമയം കോൺഗ്രസ് സ്‌ഥാനാർഥി ടോമി കല്ലാനിയാണ് രണ്ടാമത്.

Read Also: ജോസ് കെ മാണിയെ കൈവിട്ട് പാലാ; മാണി സി കാപ്പന്റെ ലീഡ് പതിനായിരം കടന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE