നെടുമ്പാശേരി അപകടം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

കേസിലെ ഒന്നാംപ്രതി സുഹൈൽ സജീവ്, രണ്ടും മൂന്നും നാലും പ്രതികളായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യമാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നിഷേധിച്ചത്.

By Senior Reporter, Malabar News
suhail-sajeev
സുഹൈൽ സജീവ്

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ സ്‌കൂട്ടറിൽ മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. കേസിലെ ഒന്നാംപ്രതി സുഹൈൽ സജീവ്, രണ്ടും മൂന്നും നാലും പ്രതികളായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യമാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നിഷേധിച്ചത്.

ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. തുടർന്ന് വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മൂന്നുപേർ ഒരു സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു എന്നും ഇത് അപകടത്തിന് കാരണമായെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ, അതുകൊണ്ട് ഇടിക്കാമോ എന്നായിരുന്നു കോടതിയുടെ പ്രതികരണം.

അവർ സഞ്ചരിച്ചത് നിയമലംഘനമാണെന്ന് പ്രതിഭാഗം വാദിച്ചപ്പോൾ മൂന്നുപേരും മരിച്ചുപോയില്ലേ, ഇനി നടപടിയെടുക്കാൻ പറ്റില്ലല്ലോ എന്നും കോടതി പറഞ്ഞിരുന്നു. അതിനിടെ, സംഭവത്തിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ ശരീരത്തിൽ മദ്യത്തിന്റെ സാന്നിധ്യം വളരെ ഉയർന്ന അളവിൽ ഉണ്ടായിരുന്നതായി സ്‌ഥിരീകരിക്കുന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു.

ഈമാസം 11ന് പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു അപകടം. വിമാനതാവളത്തിന്റെ ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന മിനി കൂപ്പർ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്‌കൂട്ടർ യാത്രികരായ സൗത്ത് കർണാടക സ്വദേശി ഇജാസ് (21), വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്.

Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE