ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം വരവ് ഗുരുതരമാകുന്നതിന്റെ പശ്‌ചാത്തലത്തിൽ രോഗവ്യാപനം തടയാൻ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതിയുടെ നിർദ്ദേശം. രണ്ടാം വ്യാപനം തടയാൻ സർക്കാരുകൾ സ്വീകരിച്ച നടപടി സംബന്ധിച്ചുള്ള വിശദീകരണം ഉദ്യോഗസ്‌ഥരിൽനിന്ന് കേട്ട ശേഷമായിരുന്നു കോടതി കേന്ദ്രത്തോടും സംസ്‌ഥാനങ്ങളോടും ഇക്കാര്യം നിർദ്ദേശിച്ചത്.
കോവിഡ് രണ്ടാം തരംഗം അതിവേഗം കുതിക്കുന്ന പുതിയ സാഹചര്യത്തിൽ രാജ്യത്ത് വീണ്ടും ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച് പ്രതിരോധ നടപടികൾ ഊർജിതമാക്കണമെന്നാണ് സുപ്രീം കോടതി പറയുന്നത്. ആളുകള്‍ ഒത്തുചേരുന്നതും പരിപാടികൾ നടത്തുന്നതും വിലക്കി സംസ്‌ഥാന സർക്കാരുകൾ ഉത്തരവിറക്കണം. പൊതുജന താൽപര്യാർഥം ലോക്ക്‌ഡൗണും പ്രഖ്യാപിക്കണം. ലോക്ക്‌ഡൗണിൽ കുടുങ്ങാനിടയുള്ള വിഭാഗങ്ങളുടെ സംരക്ഷണത്തിന് നടപടികളും സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശങ്ങളിൽ പറയുന്നു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാർച്ചില്‍ രാജ്യത്ത് ആദ്യമായി ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് ഇതര സംസ്‌ഥാന തൊഴിലാളികളടക്കം ലക്ഷക്കണക്കിന് പേരാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കുടുങ്ങിയത്.
Also Read: ആരോഗ്യത്തിനുള്ള അവകാശം ഹനിക്കുന്നു; വാക്‌സിൻ നയത്തിൽ പുനപരിശോധന ആവശ്യപ്പെട്ട് കോടതി







































