കോവിഡ് രണ്ടാം തരംഗം; ലോക്ക്‌ഡൗൺ പ്രഖ്യാപിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി

By News Desk, Malabar News
Supreme Court of india
Ajwa Travels

ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം വരവ് ഗുരുതരമാകുന്നതിന്റെ പശ്‌ചാത്തലത്തിൽ രോഗവ്യാപനം തടയാൻ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതിയുടെ നിർദ്ദേശം. രണ്ടാം വ്യാപനം തടയാൻ സർക്കാരുകൾ സ്വീകരിച്ച നടപടി സംബന്ധിച്ചുള്ള വിശദീകരണം ഉദ്യോഗസ്‌ഥരിൽനിന്ന്​ കേട്ട ശേഷമായിരുന്നു കോടതി കേന്ദ്രത്തോടും സംസ്‌ഥാനങ്ങളോടും ഇക്കാര്യം നിർദ്ദേശിച്ചത്.

കോവിഡ്​ രണ്ടാം തരംഗം അതിവേഗം കുതിക്കുന്ന പുതിയ സാഹചര്യത്തിൽ രാജ്യത്ത്​ വീണ്ടും ​ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച്​ പ്രതിരോധ നടപടികൾ ഊർജിതമാക്കണമെന്നാണ് സുപ്രീം കോടതി പറയുന്നത്. ആളുകള്‍ ഒത്തുചേരുന്നതും പരിപാടികൾ നടത്തുന്നതും വിലക്കി സംസ്‌ഥാന സർക്കാരുകൾ ഉത്തരവിറക്കണം. പൊതുജന താൽപര്യാർഥം ലോക്ക്‌ഡൗണും പ്രഖ്യാപിക്കണം. ലോക്ക്‌ഡൗണിൽ കുടുങ്ങാനിടയുള്ള വിഭാഗങ്ങളുടെ സംരക്ഷണത്തിന്​ നടപടികളും സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശങ്ങളിൽ പറയുന്നു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാർച്ചില്‍ രാജ്യത്ത്​ ആദ്യമായി ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരുന്നു​. ഇതിനെ തുടർന്ന് ​ഇതര സംസ്‌ഥാന തൊഴിലാളികളടക്കം ലക്ഷക്കണക്കിന് പേരാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കുടുങ്ങിയത്.

Also Read: ആരോഗ്യത്തിനുള്ള അവകാശം ഹനിക്കുന്നു; വാക്‌സിൻ നയത്തിൽ പുനപരിശോധന ആവശ്യപ്പെട്ട് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE