തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെകെ രാഗേഷിനെ നിയമിച്ചു. മുൻ രാജ്യസഭാംഗവും സിപിഎം സംസ്‌ഥാന സമിതി അംഗവും കർഷക സംഘം നേതാവുമാണ് കെകെ രാഗേഷ്. പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശൻ തുടർന്നേക്കുമെന്നാണ് സൂചന.
അതേസമയം, പുതുമുഖങ്ങളുടെ ഒരു നീണ്ട നിരയുമായി രണ്ടാം എൽഡിഎഫ് മന്ത്രിസഭ നാളെ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേൽക്കും. ഉച്ചതിരിഞ്ഞ് 3 മണിക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ വേദിയിലാണ് ചടങ്ങ്.
Also Read: സത്യപ്രതിജ്‌ഞക്ക് ആളെ കുറക്കണം; നിർദ്ദേശവുമായി ഹൈക്കോടതി







































