ലഖ്‌നൗ: മധ്യപ്രദേശിലെ ബിന്ദ് ജില്ലയിൽ നടന്ന ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അതിഥികൾ ഇതുപോലൊരു ട്വിസ്‌റ്റ് ഒട്ടും പ്രതീക്ഷിച്ചു കാണില്ല. വിവാഹത്തിൽ പങ്കെടുത്തതിന്റെ ശിക്ഷയായി തവളച്ചാട്ടമാണ് ഇവർക്ക് ചെയ്യേണ്ടി വന്നത്.
ബിന്ദ് ജില്ലയിലെ ഉമാരി ഗ്രാമത്തിൽ നടക്കുന്ന വിവാഹത്തിൽ കോവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് പോലീസ് എത്തിയത്. ഏകദേശം 300ഓളം പേരാണ് ഇവിടെ ഉണ്ടായിരുന്നത്. പോലീസിനെ കണ്ടതും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവർ പലരും അവിടെ നിന്ന് ഓടി. ഇതിൽ ചിലരെ പോലീസ് ഓടിച്ചിട്ട് പിടിച്ചു.
ഇവരോട് ശിക്ഷയായി തവളച്ചാട്ടം ചെയ്യാനാണ് പോലീസ് ആവശ്യപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ 17 പേരെക്കൊണ്ട് പോലീസ് തവളച്ചാട്ടം ചെയ്യിക്കുന്നത് വീഡിയോയിൽ കാണാം. ശരിയായി ചെയ്യാത്തവരെ പോലീസ് ലാത്തികൊണ്ട് അടിക്കുന്നതും വീഡിയോയിൽ ഉണ്ട്.
In Bhind “Baaratis” were made to do ‘Frog Jump’ for violating #CovidIndia-19 restrictions. The wedding was being organized, in violation of the lockdown restriction enforced in Bhind @ndtv @ndtvindia @GargiRawat @manishndtv pic.twitter.com/QftxjTsFvL
— Anurag Dwary (@Anurag_Dwary) May 20, 2021
ശിക്ഷ പൂർത്തിയാക്കിയതിന് ശേഷം, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉള്ള സമയത്ത് അത്തരം ഒത്തുചേരലുകളിൽ പങ്കെടുക്കുന്നതിനെതിരെ അവർക്ക് മുന്നറിയിപ്പ് നൽകി വിട്ടയച്ചു.
Also Read: ബ്ളാക്ക് ഫംഗസ്: പ്രത്യേക ചികിൽസാ കേന്ദ്രങ്ങൾ ആരംഭിക്കും; കെജ്‍രിവാൾ







































