ന്യൂഡെല്‍ഹി: കോവിഡിന് പിന്നാലെ രാജ്യത്ത് ആശങ്കയുയർത്തി ബ്ളാക്ക് ഫംഗസ്. ഇതുവരെ 5,500 പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 126 പേര് മരിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കോവിഡ് ബാധിച്ചതോ രോഗമുക്തരോ ആയവരിൽ ബ്ളാക് ഫംഗസ് കേസുകള്‍ കൂടുതലായി കാണുന്നുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലും 1500ലധികം പേര്‍ക്കാണ് ഇതുവരെ ഫംഗസ് ബാധ സ്ഥിരീകരിച്ചത്. തെലങ്കാനയില്‍ 700 പേര്‍ക്കും മധ്യപ്രദേശില്‍ 573 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയിലും ഡെല്‍ഹിയിലും ഹരിയാനയിലും രോഗബാധിതരുടെ എണ്ണം 200 കടന്നു.
മഹാരാഷ്ട്രയില്‍ മാത്രം 90 പേരാണ് ബ്ളാക്ക് ഫംഗസ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൂടുതല്‍ ഫംഗസ് ബാധിതരുള്ളത് ഹരിയാനയിലാണ്. 14 പേരാണ് അവിടെ മരിച്ചത്. ഉത്തര്‍പ്രദേശില്‍ എട്ടുപേര്‍ മരിച്ചു. കൂടാതെ ജാര്‍ഖണ്ഡില്‍ നാല് പേരും ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളില്‍ രണ്ടുപേരും കേരളം ബിഹാര്‍, അസം, ഒഡീഷ, ഗോവ എന്നിവിടങ്ങളില്‍ ഓരോരുത്തരും ഫംഗസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടതായാണ് കണക്കുകള്‍.
അതേസമയം ബ്ളാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ ഇതുവരെ ബ്ളാക് ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്. വായുവിലൂടെയാണ് രോഗാണു ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. ഈ രോഗം ബാധിക്കുന്നതോടെ ശരീരത്തിലെ പ്രതിരോധ ശേഷി കുറയുകയും, രോഗാണുക്കളെ ഇല്ലാതാക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു. ശ്വാസകോശം, മൂക്ക്, മുഖം, തലച്ചോർ എന്നീ അവയവങ്ങളെയാണ് രോഗാണു പ്രധാനമായും ആക്രമിക്കുക.
Read Also: ‘കോവിഡ് ദേവി’യെ പ്രതിഷ്ഠിച്ച് തമിഴ്നാട്ടിൽ ക്ഷേത്രം; ലോക്ക്ഡൗൺ ലംഘിച്ച് പൂജകൾ








































