ന്യൂഡെൽഹി: കുട്ടികളിലെ കൊവാക്സിൻ പരീക്ഷണം ജൂണിൽ ആരംഭിക്കും. 2 മുതൽ 18 വയസുവരെ പ്രായമുള്ളവരിൽ കൊവാക്സിന്റെ രണ്ടും മൂന്നും ഘട്ട ക്ളിനിക്കൽ പരീക്ഷണം ജൂണിൽ ആരംഭിക്കുമെന്നാണ് വിവരം. നിലവിൽ ഇന്ത്യയിലെ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കൊവാക്സിൻ വിതരണം ചെയ്യുന്നുണ്ട്. കുട്ടികൾക്കിടയിൽ വാക്സിൻ പരീക്ഷണം നടത്തുന്നതിന് മെയ് മാസം ആരംഭത്തിൽ ഭാരത് ബയോടെക്കിന് അനുമതി ലഭിച്ചിരുന്നു.
ജൂണിൽ ആരംഭിക്കുന്ന കുട്ടികളിലെ വാക്സിൻ പരീക്ഷണം ജൂലൈ പകുതിയോടെ അവസാനിക്കും. ഡെൽഹി എയിംസ്, എയിംസ് പാറ്റ്ന, മെഡ്ട്രിന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് നാഗ്പൂർ ഉൾപ്പടെ വിവിധ കേന്ദ്രങ്ങളിലായി 525 കുട്ടികളിലായാണ് പരീക്ഷണം നടക്കുന്നത്. ആദ്യ ഡോസ് നൽകി 28 ദിവസങ്ങൾക്ക് ശേഷമായിരിക്കും രണ്ടാമത്തെ ഡോസ് നൽകുക.
Read also: രാജ്യത്ത് 5,424 പേർക്ക് ബ്ളാക്ക് ഫംഗസ് ബാധ; 18 സംസ്ഥാനങ്ങളിൽ രോഗബാധിതർ






































