2-18 പ്രായക്കാർക്ക് വാക്‌സിൻ; പരീക്ഷണം ജൂണിൽ ആരംഭിക്കും

By Trainee Reporter, Malabar News
Vaccination drive
Representational image
Ajwa Travels

ന്യൂഡെൽഹി: കുട്ടികളിലെ കൊവാക്‌സിൻ പരീക്ഷണം ജൂണിൽ ആരംഭിക്കും. 2 മുതൽ 18 വയസുവരെ പ്രായമുള്ളവരിൽ കൊവാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ളിനിക്കൽ പരീക്ഷണം ജൂണിൽ ആരംഭിക്കുമെന്നാണ് വിവരം. നിലവിൽ ഇന്ത്യയിലെ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കൊവാക്‌സിൻ വിതരണം ചെയ്യുന്നുണ്ട്. കുട്ടികൾക്കിടയിൽ വാക്‌സിൻ പരീക്ഷണം നടത്തുന്നതിന് മെയ് മാസം ആരംഭത്തിൽ ഭാരത് ബയോടെക്കിന് അനുമതി ലഭിച്ചിരുന്നു.

ജൂണിൽ ആരംഭിക്കുന്ന കുട്ടികളിലെ വാക്‌സിൻ പരീക്ഷണം ജൂലൈ പകുതിയോടെ അവസാനിക്കും. ഡെൽഹി എയിംസ്‌, എയിംസ്‌ പാറ്റ്ന, മെഡ്ട്രിന ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് നാഗ്‌പൂർ ഉൾപ്പടെ വിവിധ കേന്ദ്രങ്ങളിലായി 525 കുട്ടികളിലായാണ് പരീക്ഷണം നടക്കുന്നത്. ആദ്യ ഡോസ് നൽകി 28 ദിവസങ്ങൾക്ക് ശേഷമായിരിക്കും രണ്ടാമത്തെ ഡോസ് നൽകുക.

Read also: രാജ്യത്ത് 5,424 പേർക്ക് ബ്‌ളാക്ക് ഫംഗസ് ബാധ; 18 സംസ്‌ഥാനങ്ങളിൽ രോഗബാധിതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE