ബെംഗളൂരു: മയക്കുമരുന്നും കഞ്ചാവുമുൾപ്പെടെ 35 ലക്ഷം രൂപ വില വരുന്ന ലഹരി മരുന്ന് ബെംഗളൂരു പോലീസ് പിടികൂടി. കേസിൽ രണ്ടു മലയാളികളടക്കം ആറുപേർ അറസ്‌റ്റിലായി.
മലയാളികളായ പിബി ആദിത്യൻ (29), സിഎസ് അഖിൽ (25), നൈജീരിയൻ സ്വദേശി ജോൺ ചുക്വക്ക (30), ബെംഗളൂരു സ്വദേശികളായ ഷെർവിൻ സുപ്രീത് ജോൺ (26), അനികേത് എ കേശവ (26), ഡൊമിനിക് പോൾ (30) എന്നിവരെയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ ആന്റി നാർക്കോട്ടിക് വിഭാഗം അറസ്‌റ്റ് ചെയ്‌തത്.
വിലകൂടിയ മയക്കുമരുന്നായ എംഡിഎംഎ ഗുളികകളും എൽഎസ്‌ഡി പേപ്പറുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ഡാർക്ക് നെറ്റിലൂടെ ബിറ്റ് കോയിൻ ഇടപാടു വഴിയാണ് മയക്ക് മരുന്നെത്തിച്ചത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുള്ള രാവിലെ ആറു മുതൽ പത്തു വരെ ലഹരിമരുന്ന് വിറ്റഴിക്കാനായിരുന്നു സംഘം ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു.
Kerala News: കോവിഡ് പ്രതിരോധ ഉൽപന്നങ്ങള്‍ക്ക് അമിത വില ഈടാക്കൽ; പരിശോധന വര്‍ധിപ്പിച്ചു







































