കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെതിരായ സ്വകാര്യ ലാബുടമകളുടെ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പരിശോധനാ നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല എന്നാണ് ലാബുടമകളുടെ വാദം.
നിരക്ക് കുറച്ചത് തങ്ങളോട് കൂടിയാലോചന നടത്താതെയാണെന്നും ലാബുടമകള്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബുകള്‍ നല്കിയ ഹരജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. പരിശോധനക്ക് കേവലം 135 രൂപ മുതൽ 245 രൂപവരെയെ ചിലവ് വരികയുള്ളു എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കൂടാതെ നിരക്ക് കുറച്ച സർക്കാർ നടപടിയെ ഹൈക്കോടതി അഭിനന്ദിക്കുകയും ചെയ്തിരുന്നു.
അതേസമയം വിതരണക്കമ്പനികള്‍, മെഡിക്കല്‍ ഓക്സിജന്‍ വില വര്‍ധിപ്പിച്ചതിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ നല്കിയ ഹരജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Most Read: ഇന്ന് അന്താരാഷ്ട്ര യോഗദിനം; പ്രധാനമന്ത്രി അഭിസംബോധന ചെയ്യും







































