കോട്ടയം: ജില്ലയിൽ ആദ്യമായി സിക വൈറസ് ബാധ സ്‌ഥിരീകരിച്ചു. തിരുവനന്തപുരത്ത് സിക വൈറസ് പഠനത്തിന് പോയ ആരോഗ്യ പ്രവർത്തകക്കാണ് സിക വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇതോടെ സംസ്‌ഥാനത്ത് നിലവിൽ സിക സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 42 ആയി ഉയർന്നിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലും ഇന്ന് മൂന്ന് പേർക്ക് കൂടി സിക വൈറസ് ബാധ സ്‌ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സിക വൈറസ് ബാധ സ്‌ഥിരീകരിച്ചത്.
Most Read: പൗരത്വ നിയമം; രാജ്യത്തെ മുസ്‌ലിം സമുദായത്തിന് എതിരല്ലെന്ന് മോഹൻ ഭാഗവത്







































