‘വാക്‌സിനെടുത്തിട്ടും കോവിഡ്’; കേന്ദ്ര റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി

By News Desk, Malabar News
veena-george
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
Ajwa Travels

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയില്‍ കോവിഡ് വാക്‌സിന്‍ രണ്ട് ഡോസ് എടുത്തിട്ടും വൈറസ് ബാധ സ്‌ഥിരീകരിച്ചുവെന്ന കേന്ദ്ര റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യഥാര്‍ഥത്തില്‍ കേന്ദ്ര റിപ്പോര്‍ട് വാക്‌സിനേഷന്റെ ഫലപ്രാപ്‌തിയെയാണ് സൂചിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ജില്ലയില്‍ രണ്ടാം ഡോസ് സ്വീകരിച്ച് 15 ദിവസം കഴിഞ്ഞ ശേഷം കോവിഡ് ബാധിച്ചവരുടെ എണ്ണം 258 ആണ്. ഇതില്‍ നാല് പേര്‍ മാത്രമാണ് മരിച്ചത്. അവരെല്ലാവരും 80 വയസിന് മുകളില്‍ പ്രായമുള്ളവരും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും ആയിരുന്നു. ബാക്കിയുള്ള 254 പേര്‍ക്കും ഗുരുതരമായി കോവിഡ് ബാധിച്ചില്ല എന്നത് വാക്‌സിനേഷന്റെ ഫലപ്രാപ്‌തിയാണ് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വാക്‌സിനെടുത്തവരെ സംബന്ധിച്ച് രോഗം വരാനുള്ള സാധ്യത കുറവാണ് എന്നത് പോലെ രോഗം വന്നാല്‍ തന്നെ അത് ഗുരുതരമാകാനോ മരണം സംഭവിക്കാനോ ഉള്ള സാധ്യതയും കുറവാണെന്നും കേന്ദ്ര റിപ്പോര്‍ട്ടിലൂടെ മനസിലാക്കാമെന്ന് മന്ത്രി പറഞ്ഞു.

ബ്രേക് ത്രൂ ഇന്‍ഫെക്ഷന്‍ കേരളത്തിലുണ്ടെന്നത് നേരത്തെ തന്നെ നിയമസഭയില്‍ പറഞ്ഞിട്ടുള്ളതാണെന്നും മന്ത്രി വ്യക്‌തമാക്കി. അതേസമയം വാക്‌സിനേഷന്‍ സംബന്ധിച്ച് തെറ്റായ പ്രചാരണങ്ങൾ ഉണ്ടാകാതിരിക്കാന്‍ മാദ്ധ്യമങ്ങളുടെ സഹകരണം വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ട ജില്ലയില്‍ ഒന്നാം ഡോസ് സ്വീകരിച്ച 14,000ല്‍ അധികം ആളുകള്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. വാക്‌സിന്‍ വിതരണത്തില്‍ എന്തെങ്കിലും അപാകതയുണ്ടോ എന്ന് പരിശോധിക്കാനും കേരളത്തിലെ രോഗവ്യാപനം പഠിക്കാനെത്തിയ ആറംഗ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു.

National News: അമിതാഭ് ബച്ചന്റെ വീട്ടിലും മൂന്ന് റെയില്‍വേ സ്‌റ്റേഷനുകളിലും ബോംബ് ഭീഷണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE