അമിതാഭ് ബച്ചന്റെ വീട്ടിലും മൂന്ന് റെയില്‍വേ സ്‌റ്റേഷനുകളിലും ബോംബ് ഭീഷണി

By Desk Reporter, Malabar News
Bomb Threat to Railway Stations
Representational Image
Ajwa Travels

മുംബൈ: അമിതാഭ് ബച്ചന്റെ വീട്ടിലും മുംബൈയിലെ മൂന്ന് റെയില്‍വേ സ്‌റ്റേഷനുകളിലും ബോംബ് വച്ചതായി ഭീഷണി സന്ദേശം. ഇന്നലെ രാത്രിയിൽ മുംബൈ പോലീസിന്റെ പ്രധാന കണ്‍ട്രോള്‍ റൂമിലാണ് ഭീഷണി സന്ദേശം എത്തിയത്.

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, ബൈക്കുള, ദാദര്‍ റെയില്‍വേ സ്‌റ്റേഷനുകളിലും ജുഹുവിലുള്ള അമിതാഭ് ബച്ചന്റെ വീട്ടിലും ബോംബ് വച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം. ഫോണ്‍ കോള്‍ ലഭിച്ചതോടെ പോലീസും ആര്‍പിഎഫും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധനകള്‍ നടത്തിയെന്ന് അധികൃതര്‍ പറഞ്ഞു.

എന്നാല്‍, ഈ സന്ദേശത്തില്‍ പറഞ്ഞ സ്‌ഥലങ്ങളിലൊന്നും സംശയാസ്‌പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. റെയില്‍വേ സ്‌റ്റേഷനുകളില്‍ സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ രണ്ട് പേരെ കസ്‌റ്റഡിയിൽ എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

Most Read:  നാടാർ സംവരണം; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ ഒരുങ്ങി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE