മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ഡെല്‍റ്റ പ്ളസ് വകഭേദം ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം അഞ്ചായി. ഇതുവരെ 66 കേസുകളാണ് സംസ്ഥാനത്താകെ റിപ്പോര്‍ട് ചെയ്തത്.
ഡെല്‍റ്റ പ്ളസ് ബാധിച്ച് മൂന്ന് പുരുഷൻമാര്ക്കും രണ്ട് സ്ത്രീകള്‍ക്കുമാണ് ജീവന് നഷ്ടപ്പെട്ടത്. രത്നഗിരിയില്‍ രണ്ടും മുംബൈ, ബീഡ്, റായ്ഗഡ് എന്നിവിടങ്ങളില്‍ ഓരോ മരണവും റിപ്പോര്‍ട് ചെയ്തു. അതേസമയം മരണപ്പെട്ടവരിൽ രണ്ടുപേര്‍ കോവിഷീല്‍ഡ് വാക്സിന് രണ്ടു ഡോസും എടുത്തിരുന്നവരാണ്.
കഴിഞ്ഞ ദിവസം താനെയില്‍ ഡെല്‍റ്റ പ്ളസ് വകഭേദത്തിന്റെ ഒരു കേസ് കൂടി കണ്ടെത്തിയിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ ഡെല്‍റ്റ കേസുകളുടെ എണ്ണം 66 ആയി ഉയർന്നു. അതേസമയം ഇവരിൽ 61 പേരും രോഗമുക്തി നേടിയതായി അധികൃതര്‍ അറിയിച്ചു.
Most Read: കമ്മ്യൂണിസ്റ്റ് പാർട്ടികൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനെ പരിഹസിച്ച് കെ സുധാകരൻ







































