കമ്മ്യൂണിസ്‌റ്റ് പാർട്ടികൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനെ പരിഹസിച്ച് കെ സുധാകരൻ

By News Desk, Malabar News
k sudhakaran against centre
Ajwa Travels

തിരുവനന്തപുരം: കെപിസിസിയുടെ സ്വാതന്ത്ര്യ ദിന പരിപാടിയിൽ കമ്മ്യൂണിസ്‌റ്റ് പാർട്ടികൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ‘ഓഗസ്‌റ്റ് 15 ആപത്ത് 15‘ എന്ന് പ്രചരിപ്പിച്ചവരാണ് കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനമെന്ന് കെ സുധാകരൻ പറഞ്ഞു.

ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം കിട്ടിയില്ലെന്നവർ സഖാക്കളെ പറഞ്ഞ് പഠിപ്പിച്ചു. കോൺഗ്രസ് 75ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ കമ്മ്യൂണിസ്‌റ്റ് പാർട്ടി ആദ്യത്തെ സ്വാതന്ത്ര്യ ദിനം ആചരിക്കുകയാണ്. സമസ്‌താപരാധങ്ങളും ക്ഷമിക്കണമേയെന്ന് ഇന്ത്യക്കാരുടെ മുമ്പിൽ കുമ്പിട്ട് പറയുന്നതിന് തുല്യമാണ് ഇതെന്നും കെ സുധാകരൻ പറഞ്ഞു.

തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടിയിൽ സന്ദേശം നൽകുകയായിരുന്നു കെ സുധാകരൻ. കെപിസിസിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സേവാദൾ പ്രവർത്തകർ സ്വാതന്ത്ര്യദിന സംരക്ഷണ യാത്ര നടത്തി. ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്വതന്ത്യദിന പ്രഭാഷണത്തിന്റെ പുന സംപ്രക്ഷേപണത്തിന് ശേഷം കെപിസിസി ആസ്ഥാനത്ത് 75 ദീപങ്ങൾ തെളിയിച്ചു.

Also Read: ഇന്ത്യ- ഇംഗ്ളണ്ട് പോരാട്ടത്തിനിടെ അപ്രതീക്ഷിതമായി എത്തിയ അതിഥി; ചിരിയടക്കാനാകാതെ കളിക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE