ഇന്ത്യ- ഇംഗ്ളണ്ട് പോരാട്ടത്തിനിടെ അപ്രതീക്ഷിതമായി എത്തിയ അതിഥി; ചിരിയടക്കാനാകാതെ കളിക്കാർ

By Staff Reporter, Malabar News
viral video-spotlight
Ajwa Travels

ലോർഡ്സ്: ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള രണ്ടാം ടെസ്‌റ്റിനിടെ ഗ്രൗണ്ടിൽ എത്തിയ അപ്രതീക്ഷിത ‘അതിഥി’യാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലാകെ ചിരിപടർത്തുന്നത്. മൂന്നാം ദിനം ഇംഗ്ളണ്ടിന്റെ ബാറ്റിങ് പുരോഗമിക്കവെ ആയിരുന്നു ഈ അതിഥിയുടെ വരവ്.

താനും ഇന്ത്യൻ കളിക്കാരനാണ് എന്ന ഭാവത്തോടെ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലെത്തിയ ഒരു ഇംഗ്ളീഷ് ആരാധകനാണ് ഈ അതിഥി. ബൈജൂസ് എന്നെഴുതിയ ഇന്ത്യയുടെ അതേ ടെസ്‌റ്റ് ജഴ്‌സി അണിഞ്ഞാണ് ഇയാൾ കളിക്കാർക്കൊപ്പം ചേർന്നത്. ജഴ്‌സിയുടെ പിന്നിൽ ‘ജാർവോ 69‘ എന്നും എഴുതിയിരുന്നു.

എന്നാൽ അധികനേരം ഈ ‘അതിഥി’ക്ക് ഗ്രൗണ്ടിൽ തുടരാൻ സാധിച്ചില്ല. താരങ്ങളുടെ അടുത്ത് എത്തിയപ്പോഴേക്കും സുരക്ഷാ ജീവനക്കാർ വന്ന് ഇയാളെ കൈയോടെ പിടികൂടി. എന്നാൽ അപ്പോഴും ജഴ്‌സിയിൽ എഴുതിയ സ്‌പോൺസർമാരുടെ പേരും ലോഗോയും കാണിച്ച് താൻ ഇന്ത്യൻ കളിക്കാരൻ ആണെന്ന് സുരക്ഷാ ജീവനക്കാരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിൽ ആയിരുന്നു ഇയാൾ.

ഇതുകണ്ട് മുഹമ്മദ് സിറാജ് അടക്കമുള്ള ഇന്ത്യൻ താരങ്ങൾക്ക് ചിരിയടക്കാനായില്ല. ഒടുവിൽ കുറച്ച് പാടുപെട്ടാണെങ്കിലും സുരക്ഷാ ജീവനക്കാർ ഈ ആരാധകനെ ഗ്രൗണ്ടിന് പുറത്തെത്തിച്ചു.

fan enters ground

ഇന്ത്യൻ ജഴ്‌സിയിൽ എത്തിയ ‘പുതിയ കളിക്കാരന്റെ’ വീഡിയോ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാണ്. മൽസരങ്ങൾക്കിടെ ആരാധകർ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് എത്താറുണ്ടെങ്കിലും ഇത്തരമൊരു വരവ് അപൂർവമാണ്. ഏതായാലും കളിക്കാരിലും കാഴ്‌ചക്കാരിലും ചിരി പടർത്തി ആയിരുന്നു ഈ ആരാധകന്റെ മടക്കം.

Most Read: കൂട് ‘നെയ്യുന്ന’ ടൈലർബേർഡ്; കൗതുകം നിറച്ച് വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE