ടൈലർബേർഡിന് ആ പേരുവീണത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന് കാരണം അവർ കൂട് ഒരുക്കുന്ന രീതിയാണ്. മറ്റ് കിളികളെ പോലെ കമ്പും ഇലയും പുല്ലും മറ്റും മരക്കൊമ്പിൽ ഒതുക്കിവച്ചല്ല ടൈലർബേർഡ് കൂടൊരുക്കുന്നത്. അവർക്കുവേണ്ട കൂടുകൾ അവ സ്വയം തുന്നിയാണ് ഉണ്ടാക്കുന്നത്. തയ്യൽക്കാർ വസ്‌ത്രം നെയ്‌ത് എടുക്കുന്നതുപോലെ കൊക്കു കൊണ്ട് അവയും കൂട് നെയ്യും.
ടൈലർബേർഡ് കൂടുകൾ തുന്നിയാണ് നിർമിക്കുന്നത് എന്ന് മിക്കവർക്കും അറിയാമായിരിക്കും. അവയുടെ കൂടുകൾ കണ്ടവരും ഉണ്ടാകും. എന്നാൽ, അവ കൂട് നെയ്‌ത് ഉണ്ടാക്കുന്നത് അധികമാരും കണ്ടുകാണാൻ ഇടയില്ല. ഇവിടെയിതാ ടൈലർബേർഡ് കൂട് നെയ്യുന്ന അതിമനോഹരമായ വീഡിയോ വൈറലാകുകയാണ്. 56 സെക്കന്റ് ദൈർഘ്യമുള്ളതാണ് വീഡിയോ.
ബ്യൂട്ടൻജെബീഡൻ എന്ന ട്വിറ്റർ അക്കൗണ്ടിൽ ആണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘പ്രകൃതി ഓരോ ദിവസവും എന്നെ അൽഭുതപ്പെടുത്തുന്നു’ എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവച്ചത്. ഇതിനോടകം ഒരു ലക്ഷത്തിലധികം കാഴ്‌ചക്കാരെയാണ് വീഡിയോക്ക് കിട്ടിയത്. ഏകദേശം 11000 പേർ ഇതുവരെ വീഡിയോ ലൈക്ക് ചെയ്‌തിട്ടുണ്ട്. നിരവധി കമന്റുകളും വന്നുകൊണ്ടിരിക്കുന്നു.
മരത്തിന്റെ ഇലകളിൽ കൊക്കു കൊണ്ട് ദ്വാരങ്ങൾ ഉണ്ടാക്കി നൂൽ കഷ്‌ണങ്ങൾ കോർത്ത് ഇലകൾ ചേർത്ത് നെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. സാധാരണ ‘ഉന്നം’ അല്ലെങ്കിൽ ചിലന്തി വല എന്നിവയാണ് ഇവ കുട് നെയ്യാൻ ഉപയോഗിക്കുന്നത്. ഏകദേശം നാല് ദിവസംകൊണ്ടാണ് ഈ ടൈലർബേർഡ് കൂട് പൂർത്തിയാക്കിയത്.
A sewing bird..
Nature still amazes me every day.. pic.twitter.com/dOqQ4XpvYI
— Buitengebieden (@buitengebieden_) August 12, 2021
Most Read: ‘ദളപതി’ക്കൊപ്പം ‘തല’; ആഘോഷമാക്കി ആരാധകർ