ദിസ്‌പുർ: അസമിലെ ഒരു സ്‌കൂളിന്റെ വിപുലീകരണത്തിനായി കൈകോർത്ത് 2000ത്തോളം ക്ഷീരകർഷകർ. ഇതുവരെ ഒരു സര്‍ക്കാര്‍ ഫണ്ടും ലഭിക്കാത്ത സീതജാഖല സ്‌കൂളിന്റെ ഹയര്‍ സെക്കണ്ടറി വിഭാഗം നടത്തുന്നതിനായാണ് ക്ഷീരകര്‍ഷകര്‍ സഹായവുമായി രംഗത്തെത്തിയത്. വില്‍ക്കുന്ന ഒരു ലിറ്റര്‍ പാലില്‍ നിന്ന് 15 പൈസ നീക്കി വച്ച് തുക നൽകാനാണ് ഇവർ തീരുമാനിച്ചത്.
മോറിഗാവ് ജില്ലയിൽ സ്‌ഥിതി ചെയ്യുന്ന സംസ്‌ഥാനത്തെ ഏറ്റവും പഴയതും വലുതുമായ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളിലൊന്നായ സീതാജഖല മില്‍ക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലെ ക്ഷീര കർഷകരാണ് ഈ ദൗത്യവുമായി മുന്നിട്ടിറങ്ങിയത്. ക്ഷീര കര്‍ഷകരുടെ മക്കൾ ഈ സ്‌കൂളിലാണ് പഠിക്കുന്നത്. സ്‌കൂളിലെ താഴ്ന്ന ക്‌ളാസുകൾ 1986ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍, ഹയര്‍ സെക്കണ്ടറി വിഭാഗം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടില്ല.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടാണ് ക്‌ളാസുകൾ നടത്തി പോകുന്നത്. ക്ഷീര കര്‍ഷകരടങ്ങുന്ന രക്ഷിതാക്കള്‍ അവരുടെ വരുമാനത്തിന്റെ ഒരുഭാഗം സംഭാവനയായി നല്‍കി സ്‌കൂളിന്റെ നടത്തിപ്പിനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു; സീതാജഖല മില്‍ക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രഞ്‌ജിബ് ശർമ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ചര്‍ച്ചകള്‍ക്ക് ശേഷം രണ്ടായിരത്തിലധികം ക്ഷീരകര്‍ഷകര്‍ ലിറ്ററിന് 15 പൈസ നിരക്കില്‍ സംഭാവന നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
ഈ സംരംഭത്തിലൂടെ ശേഖരിച്ച ഫണ്ട് രണ്ട് ദിവസം മുമ്പ് സീതജാഖല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കൈമാറി. ഒരു ലക്ഷം രൂപയുടെ ചെക്കാണ് സഹകരണ സംഘം നല്‍കിയത്. സ്‌കൂളിന്റെ 11, 12 ക്‌ളാസുകളുടെ നടത്തിപ്പിനായാണ് തുക കൈമാറിയത്.
ക്ഷീരകര്‍ഷകരുടെ പിന്തുണയോടെ, സീതാജഖല മില്‍ക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എല്ലാ വര്‍ഷവും സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് ഒരു ലക്ഷം രൂപ സംഭാവന നല്‍കാനും തീരുമാനിച്ചു. സര്‍ക്കാര്‍ സ്‌കൂള്‍ ഏറ്റെടുക്കുന്നത് വരെ ഈ സംഭാവന തുടരുമെന്നും ശർമ പറഞ്ഞു. സ്‌കൂളില്‍ കൃഷി പോലുള്ള തൊഴിലധിഷ്‌ഠിത കോഴ്‌സുകള്‍ ആരംഭിക്കണമെന്ന് വിദ്യാർഥികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മോറിഗാവിലെ ഗോഭ ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമത്തില്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്ന് സ്‌കൂളിലെ ഹെഡ്‌മാസ്‌റ്റർ ഉത്തം ഡെക്ക പറഞ്ഞു. സാമ്പത്തിക സഹായത്തിന് തങ്ങളെ സഹായിച്ചതിന് സീതാജഖല പാല്‍ സഹകരണ സംഘത്തോട് നന്ദിയുണ്ട്. ഈ സംരംഭം സ്‌കൂളിനെ നിലനിര്‍ത്തുന്നതില്‍ വളരെയധികം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Most Read: ‘ദളപതി’ക്കൊപ്പം ‘തല’; ആഘോഷമാക്കി ആരാധകർ