മകന്റെ വിവാഹം ലളിതമാക്കി; രണ്ട് കുടുംബങ്ങൾക്ക് വീട് നിർമിച്ച് പ്രവാസി മലയാളി ദമ്പതികൾ

By Desk Reporter, Malabar News
Expatriate Malayalee couple builds a house for two families
Representational Image
Ajwa Travels

ന്യൂജഴ്‌സി: മകന്റെ വിവാഹ ചടങ്ങുകൾ ലളിതമായി നടത്തി ബാക്കി തുകകൊണ്ട് രണ്ട് കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകി മാതൃകയായി പ്രവാസി മലയാളി ദമ്പതികൾ. അമേരിക്കയിലെ ന്യൂജഴ്‌സിയിൽ താമസിക്കുന്ന കോട്ടയം ഞീഴൂർ സ്വദേശികളായ മലയില്‍ (പുളിക്കോലില്‍) തോമസ്‌-എല്‍സി ദമ്പതികളാണ് മകന്റെ വിവാഹ ചിലവ് ചുരുക്കി രണ്ടു കുടുംബങ്ങൾക്കു സുരക്ഷിത ഭവനം നിർമിച്ചു നൽകിയത്.

മകന്‍ സ്‌റ്റീവിന്റെ വിവാഹത്തോട് അനുബന്ധിച്ചാണ് നാട്ടിൽ രണ്ടു കുടുംബങ്ങൾക്ക് ഇവർ വീട് നിർമിച്ചു നൽകിയത്. ഒരു വീടിന്റെ നിർമാണം പൂർത്തീകരിച്ചു. രണ്ടാമത്തെ വീടിന്റെ നിർമാണം പുരോഗമിക്കുകയാണ്. കുടുംബാംഗങ്ങളുടെ മുഴുവൻ പിന്തുണകൊണ്ടു മാത്രമാണ് തനിക്ക് ഇത്തരമൊരു സ്‌നേഹഭവനം ഒരുക്കാൻ സാധിച്ചതെന്നു തോമസ് പറഞ്ഞു. ന്യൂജഴ്‌സിയിലെ സ്‌റ്റീവ്സ് ഓട്ടോ റിപ്പയർ സ്‌ഥാപനത്തിന്റെ ഉടമയാണ് തോമസ്. സ്‌റ്റെനി, സ്‌റ്റീവ്‌, സ്‌റ്റെഫി എന്നിവരാണ് മക്കൾ. മരുമക്കൾ: സിജോ, റ്റീന

Most Read:  പ്രായത്തെ ‘ഇടിച്ചൊതുക്കി’ കരാട്ടെ മുത്തശ്ശി; 83ആം വയസിൽ ബ്‌ളാക്ക് ബെൽറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE