ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റൻ എംഎസ് ധോണിയും, തമിഴ് സൂപ്പർതാരം വിജയിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാവുന്നു. ഇരുവരും ചെന്നൈയിലെ ഗോകുലം സ്‌റ്റുഡിയോസില്‍ വച്ചാണ് കണ്ടുമുട്ടിയത്. ബീസ്‌റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആവശ്യത്തിനാണ് വിജയ് അവിടെയെത്തിയത്.
ധോണിയാവട്ടെ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിനായാണ് ഗോകുലം സ്‌റ്റുഡിയോസിൽ വന്നത്. വിജയ് സ്‌റ്റുഡിയോയിലുണ്ടെന്ന് അറിഞ്ഞ ധോണി താരത്തെ സന്ദര്‍ശിക്കുകയായിരുന്നു.
Master and the blaster! ??#WhistlePodu #Yellove ?? @msdhoni @actorvijay pic.twitter.com/3G2MMVfw5y
— Chennai Super Kings – Mask P?du Whistle P?du! (@ChennaiIPL) August 12, 2021
ഇതോടെ ധോണിയും വിജയിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോൾ. നിലവില്‍ ദളപതി വിജയ് എന്ന ഹാഷ്‌ടാഗ് ട്വിറ്ററില്‍ ട്രെന്റിങ്ങാണ്.
ഈ വര്‍ഷത്തെ മികച്ച ഫോട്ടോയെന്നാണ് ട്വിറ്ററില്‍ ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്‌സ് ഉൾപ്പെടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമായ ധോണി തമിഴ്‌നാട്ടിൽ ‘തല’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
Read Also: പികെ ബിജുവിന്റെ ‘ദി സ്‌റ്റോൺ’; പരിണാമചരിത്രം പറയുന്ന സിനിമ ഓഗസ്‌റ്റ് 18ന് ആരംഭിക്കും