പികെ ബിജുവിന്റെ ‘ദി സ്‌റ്റോൺ’; പരിണാമചരിത്രം പറയുന്ന സിനിമ ഓഗസ്‌റ്റ് 18ന് ആരംഭിക്കും

By PR Sumeran, Special Correspondent
  • Follow author on
PK Biju's Movie 'The Stone'
Ajwa Travels

മലയാള ചലച്ചിത്രരംഗത്ത് പുതിയ ആശയ പരീക്ഷണവുമായി ദി സ്‌റ്റോൺ വരുന്നു. പികെ ബിജു കഥയെഴുതി സംവിധാനം ചെയ്യുന്ന ദി സ്‌റ്റോൺ ഈ മാസം 18ന് തൃശൂരിൽ ചിത്രീകരണം ആരംഭിക്കും.

ചരിത്രകഥാ പശ്‌ചാത്തലമാണ് ചിത്രത്തിന്റെ ഉള്ളടക്കം. മനുഷ്യ പരിണാമ ചരിത്രം ആദ്യമായി മലയാള സിനിമയില്‍ അവതരിപ്പിക്കുക എന്ന ആശയ പരീക്ഷണം കൂടിയാണ് ചിത്രം. തൃശൂരിലും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം.

ചിത്രത്തിന്റെ പ്രമേയത്തിന് അനുസൃതമായ നവീന രീതിയിലുള്ള ദൃശ്യഭംഗി ഒരുക്കിയാണ് ചിത്രീകരണം. മനുഷ്യ ജീവിതത്തിന്റെ പരിണാമകഥ പറയുന്ന ഈ ചിത്രം നമ്മുടെ സാമൂഹ്യചരിത്രവും രേഖപ്പെടുത്തും‘ –സംവിധായകന്‍ പികെ ബിജു പറഞ്ഞു.

ഏതെങ്കിലും ഒരു പ്രദേശത്തിന്റെ ചരിത്രമല്ല, ലോകത്തെ മുഴുവന്‍ മനുഷ്യരുടെയും ആദിമ ജീവിതമാണ് ദി സ്‌റ്റോൺപറയാൻ ശ്രമിക്കുന്നത്. ചരിത്രത്തോട് നീതി പുലര്‍ത്തുന്ന ഈ സിനിമ വര്‍ത്തമാനകാല ജീവിത യാഥാർഥ്യങ്ങളെയും ദൃശ്യവൽകരികും, സംവിധായകന്‍ വ്യക്‌തമാക്കി.

2018ലെ രാജ്യാന്തര ചലച്ചിത്ര മേളകളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ഓത്ത് എന്ന സിനിമക്ക് ശേഷം ബിജു ഒരുക്കുന്ന ചിത്രമാണ് ദി സ്‌റ്റോൺ. ഡികെ ഇന്റർനാഷണലാണ് നിർമാണം. ഓത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഷാജിക്കാ ഷാജി ഈ ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.

PK Biju's Movie 'The Stone'
പികെ ബിജു

ക്യാമറ-അമ്പാടി മുരളി, എഡിറ്റര്‍ – ഹസ്‌നാഫ് പിഎച്ച്, കലാസംവിധാനം – ബിനീഷ് പികെ, ഷെമീര്‍ ബാബു കോഴിക്കോട്, ഗിരീഷ്, സിങ്ക് സൗണ്ട് – ഹാഫീസ് കാതിക്കോട്, മേക്കപ്പ് – സുവില്‍ പടിയൂര്‍, കോഡിനേറ്റർ – ഷെഫീക്ക് പി എം, സ്‌റ്റുഡിയോ – സൗണ്ട് ഓഫ് ആര്‍ട് കൊടകര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷാജിക്കാ ഷാജി, പിആര്‍ഒ – പിആര്‍ സുമേരന്‍, സഹ സംവിധായകന്‍ – ജ്യോതിന്‍ വൈശാഖ്, അമിന്‍മജീദ്, പ്രൊഡക്ഷന്‍ മാനേജര്‍ – നിസാര്‍ റംജാന്‍, ഗതാഗതം – മുഹമ്മദ് റഫീക്ക് എന്നിവരാണ് പ്രധാന അണിയറപ്രവർത്തകർ.

Most Read: ആന്ധ്രയിൽ മാദ്ധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവം; പ്രതികൾ ഉത്തരേന്ത്യയിലേക്ക് കടന്നതായി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE