തിരുവനന്തപുരം: കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകാൻ കേരളം സജ്‌ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രാജ്യത്തെ 18 വയസിന് താഴെയുള്ളവരുടെ വാക്‌സിനേഷൻ സെപ്റ്റംബറോടെ ആരംഭിക്കാനാകുമെന്ന് ഐസിഎംആർ വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
സർക്കാർ മേഖലയിൽ പോസ്‌റ്റ് കോവിഡ് ചികിൽസയ്‌ക്ക് പണം ഈടാക്കാനുള്ള തീരുമാനത്തിൽ അവ്യക്‌തതകൾ ഉണ്ടെങ്കിൽ നീക്കും എന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതര ചികിൽസകൾക്ക് നേരത്തെ തന്നെ സർക്കാർ മേഖലയിൽ പണം ഈടാക്കുന്നുണ്ടായിരുന്നു എന്നും മന്ത്രി പറഞ്ഞു.
നേരത്തെ പോസ്‌റ്റ് കോവിഡ് ചികിൽസാ നിരക്കുമായി ബന്ധപ്പെട്ട ഉത്തരവിനെതിരെ ശക്‌തമായ വിമർശനം സംസ്‌ഥാനത്ത് ഉയർന്നിരുന്നു. സർക്കാർ ആശുപത്രികളിൽ പോസ്‌റ്റ് കോവിഡ് ചികിൽസയ്‌ക്ക് പണം ഈടാക്കാനുള്ള തീരുമാനത്തിനെതിരെ അനേകം ആളുകൾ രംഗത്ത് എത്തിയിരുന്നു.







































