ഗുജറാത്തിലെ കോടികളുടെ ലഹരിവേട്ട; കേസ് എൻഐഎ ഏറ്റെടുത്തു

By Web Desk, Malabar News
NIA RAID-JAMMU KASHMIR
Representational Image
Ajwa Travels

ഡെൽഹി: ഗുജറാത്ത് തീരത്ത് 21,000 കോടി വില വരുന്ന ലഹരി മരുന്ന് പിടിച്ച കേസ് എൻഐഎ ഏറ്റെടുത്തു. മുന്ദ്ര തുറമുഖത്ത് നിന്ന് കഴിഞ്ഞ മാസം പതിമൂന്നിന് 2988.21 കിലോ ഹെറോയിൻ പിടിച്ചെടുത്ത കേസാണ് എൻഐഎ അന്വേഷണ സംഘം ഏറ്റെടുത്തത്. ഡിആർഐയ്‌ക്കും ഇഡിയ്‌ക്കും പിന്നാലെയാണ് എൻഐഎയും ലഹരി കടത്ത് അന്വേഷിക്കാൻ ഒരുങ്ങുന്നത്.

അഫ്‌ഗാനിൽ നിന്നാണ് ഹെറോയിൻ അടങ്ങിയ കണ്ടെയ്‌നർ അയച്ചിരിക്കുന്നത്. നാല് അഫ്‌ഗാൻ പൗരൻമാർ അടക്കം 8 പേരാണ് ഇതുവരെ കേസിൽ അറസ്‌റ്റിലായത്. ഇതോടെയാണ് അഫ്‌ഗാനിസ്‌ഥാനിലെ താലിബാൻ ഭീകരർക്ക് ലഹരികടത്തുമായി ബന്ധമുണ്ടെന്ന സംശയം ഉയർന്നിരുന്നത്.

തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് ലഹരി കടത്ത് നടത്തിയതെന്ന സൂചനയാണ് ഡിആർഐ തുടക്കം മുതൽ നൽകിയത്. ഡിആർഐയ്‌ക്കും ഇഡിയ്‌ക്കും പിന്നാലെയാണ് എൻഐഎയും ലഹരി കടത്ത് അന്വേഷിക്കാൻ ഒരുങ്ങുന്നത്. അഫ്‌ഗാനിസ്‌ഥാനിൽ നിരോധനമുണ്ടായിരുന്ന ഹെറോയിൻ ഇത്രയും വലിയ അളവിൽ കയറ്റി അയച്ചത് താലിബാൻ അധികാരമേറ്റതിന് ശേഷമാണെന്നാണ് സൂചന.

Read Also: രാഹുലും പ്രിയങ്കയും ലഖിംപൂരിലേക്കുള്ള യാത്രയിൽ; സച്ചിൻ പൈലറ്റിനെ തടഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE