രാഹുലും പ്രിയങ്കയും ലഖിംപൂരിലേക്കുള്ള യാത്രയിൽ; സച്ചിൻ പൈലറ്റിനെ തടഞ്ഞു

By Desk Reporter, Malabar News
Priyanka-Gandhi-leaves-for-Lakhimpur-Kheri-with-Rahul
Ajwa Travels

ലഖ്‌നൗ: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രണ്ട് ദിവസത്തെ നാടകീയ സംഭവ വികാസങ്ങൾക്ക് ശേഷം സീതാപൂർ വിട്ട് ലഖിംപൂർ ഖേരിയിലേക്കു യാത്ര തിരിച്ചു. സീതാപൂരിലെ ഗസ്‌റ്റ്‌ ഹൗസിൽ തടവിലായിരുന്ന പ്രിയങ്കാ ഗാന്ധിയെ കണ്ടതിന് ശേഷം ഇരുവരും ഒന്നിച്ച് ലഖിംപൂർ ഖേരിയിലേക്കു യാത്ര തിരിക്കുകയായിരുന്നു.

കോൺഗ്രസ് നേതാക്കളായ രൺദീപ് സുർജേവാല, ദീപീന്ദർ ഹൂഡ, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവരും ഗാന്ധി സഹോദരങ്ങൾക്ക് ഒപ്പം ലഖിംപൂർ ഖേരിയിലേക്കു പോകുന്നുണ്ട്.

അതേസമയം, ലഖിംപൂർ ഖേരിയിലേക്കു യാത്ര പുറപ്പെട്ട കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിനെയും ആചാര്യ പ്രമോദിനെയും മൊറാദാബാദിൽ യുപി പോലീസ് തടഞ്ഞു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് വ്യാഴാഴ്‌ച ലഖിംപൂർ ഖേരി സന്ദർശിച്ച് മരിച്ച കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കുമെന്നാണ് റിപ്പോർട്.

കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ പ്രിയങ്കയെ ഞായറാഴ്‌ച പുലർച്ചെ നാടകീയമായി കസ്‌റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് സീതാപൂരിലെ പോലീസ് ഗസ്‌റ്റ്‌ ഹൗസിൽ പാർപ്പിച്ച പ്രിയങ്കയുടെ അറസ്‌റ്റ് ഇന്നലെ രേഖപ്പെടുത്തി. പ്രതിഷേധം ശക്‌തമായതോടെ ഇന്ന് ഉച്ചയോടെയാണ് പ്രിയങ്കയെ മോചിപ്പിക്കാൻ സീതാപൂർ പോലീസ് തയ്യാറായത്.

തുടർന്ന് രാഹുലിനും പ്രിയങ്കക്കും ലഖിംപൂർ ഖേരി സന്ദർശിക്കാനുള്ള അനുമതി യുപി സർക്കാർ നൽകിയെങ്കിലും യാത്രക്കായി ലഖ്‌നൗ വിമാനത്താവളത്തിൽ എത്തിയ രാഹുലിനെ സുരക്ഷാ സേന തടഞ്ഞു. പോലീസ് വാഹനത്തിൽ യാത്ര ചെയ്യണമെന്ന പോലീസിന്റെ ആവശ്യം രാഹുൽ അംഗീകരിക്കാൻ തയ്യാറാവാത്തതിനെ തുടർന്നായിരുന്നു ഇത്. തുടർന്ന് വിമാനത്താവളത്തിൽ രാഹുൽ ധർണയിരുന്നു. ഇതിന് ശേഷമാണ് രാഹുലിന് സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാൻ യുപി പോലീസ് അനുമതി നൽകിയത്.

Most Read:  ‘ആഡംബരക്കപ്പലിലെ റെയ്‌ഡ്‌ വ്യാജം, പിന്നിൽ ബിജെപി’; മഹാരാഷ്‌ട്ര മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE