സാന്ത്വന സദനം; ‘നിർമ്മാണ സാമഗ്രികളുടെ വരവ്’ ആരംഭിച്ചു

By Desk Reporter, Malabar News
Santhwana Sadanam_Malabar News_2020 Dec 12
നിർമ്മാണം പുരോഗമിക്കുന്ന 'സാന്ത്വന സദനം' കെട്ടിടമാതൃക
Ajwa Travels

മലപ്പുറം: നിരാലംബർക്ക് ആശ്വാസമായി മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ, ജില്ലയിലെ എസ് വൈ എസ് നേതൃത്വത്തിന് കീഴിൽ നിർമ്മാണം പുരോഗമിക്കുന്ന സാന്ത്വന സദനത്തിന്റെ സമർപ്പണo വേഗത്തിലാക്കുന്നതിന് ‘നിർമ്മാണ സാമഗ്രികളുടെ വരവ്’ -ന് തുടക്കമായി.

ശാരീരിക മാനസിക രോഗങ്ങള്‍, അനാഥത്വം തുടങ്ങിയ കാരണങ്ങളാല്‍ തെരുവ് അഭയമായവര്‍, ആശുപത്രി വരാന്തകളിലും കടത്തിണ്ണകളിലും അലയുന്നവര്‍, സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവരില്ലാതെ പോലീസും സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും ഏല്‍പ്പിക്കുന്നവര്‍ ഉള്‍പ്പടെയുള്ള നിരാലംബരെ സംരക്ഷിക്കാനാണ് മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ സ്വാന്തന സദനം നിർമ്മിക്കുന്നത്. നിർമ്മാണം പുരോഗമിക്കുന്ന ഈ കെട്ടിടത്തിന് ആവശ്യമായ സിമന്റ്, മെറ്റൽ, ഹോളോ ബ്രിക്‌സ്‌, എം സാന്റ്, വാതിൽ, കട്ടിള, ജനൽ തുടങ്ങിയവയാണ് ‘നിർമ്മാണ സാമഗ്രികളുടെ വരവ്’ എന്ന പേരിൽ സമാഹരിക്കുന്നത്.

Must Read: ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നു; ആംനസ്റ്റി ഇന്റര്‍നാഷണല്‍

എസ് വൈ എസ് മഞ്ചേരി സർക്കിളിലെ പത്ത് യൂണിറ്റുകളിൽ നിന്ന് സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ 226 ചാക്ക് സിമന്റ് പ്രവർത്തകർ സാന്ത്വന സദനം സൈറ്റിലെത്തിച്ചിരുന്നു. കരുവാരക്കുണ്ട് സർക്കിൾ കമ്മിറ്റിയും രണ്ടാം ഘട്ട നിർമ്മാണത്തിലേക്ക് ആവശ്യമായ വാതിലുകളും ജനലുകളും സദനത്തിലെത്തിച്ചിട്ടുണ്ട്. ഈ രീതിയിൽ പുറമെ നിന്നുള്ള വ്യക്തികൾക്കും സംഘടനകൾക്കും ഈ മഹാ ദൗത്യത്തിൽ പങ്കാളികളാകാം. പണമായോ അതുമല്ലങ്കിൽ നിർമ്മാണ സാമഗ്രികൾ നൽകിയോ ഈ നൻമയിൽ സഹകരിക്കാം; ഭാരവാഹികൾ വ്യക്തമാക്കി.

കോൺക്രീറ്റിങ്, വൈറ്റ് വാഷിംഗ്‌ ഉൾപ്പടെയുള്ള സേവന പ്രവർത്തനങ്ങൾക്കായി എസ്‌ വൈ എസ് എടക്കര സോണിലേയും ചാലിയാർ സർക്കിളിലെയും സാന്ത്വനം സന്നദ്ധ പ്രവർത്തകരും കഴിഞ്ഞ ദിവസങ്ങളിൽ സജീവമായി രംഗത്തുണ്ടായിരുന്നു. ഈ രീതിയിൽ സകലരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് സാന്ത്വന സദന നിർമ്മാണം പുരോഗമിക്കുന്നത്; ഭാരവാഹികൾ കൂട്ടിച്ചേർത്തു.

അടുത്ത ദിവസങ്ങളിൽ, എസ് വൈ എസിന്റെ മറ്റു യൂണിറ്റ് സർക്കിളുകളിൽ നിന്നും നിർമ്മാണ സാമഗ്രികളുമായി പ്രവർത്തകരെത്തും. വിഭവ സമാഹരണം ലക്ഷ്യമാക്കി ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും റീസ്റ്റോർ മലപ്പുറമെന്ന പേരിൽ ശുചീകരണവും പാഴ് വസ്‌തു ശേഖരണവും നടത്തുന്നുണ്ട്. ഒക്‌ടോബർ 2 ന് ശുചിത്വദിനമായി ആചരിക്കുകയും പാഴ് വസ്‌തു ശേഖരണം പൂർത്തിയാക്കുകയും ചെയ്യും. തുടർന്ന് ഒക്ടോബർ 8 ന് നാല് മണിക്ക് സോൺ കേന്ദ്രങ്ങളിൽ നടക്കുന്ന റീസ്റ്റോർ സംഗമങ്ങളിൽ വെച്ച് വിഭവ സമാഹരണത്തിലൂടെ ലഭിച്ച തുക ജില്ലാ ഭാരവാഹികൾ ഏറ്റുവാങ്ങും. മൂന്നരക്കോടി ചിലവ് പ്രതീക്ഷിക്കുന്ന സാന്ത്വന സദനം പദ്ധതിയിലേക്കാണ് ഈ തുകയും വകയിരുത്തുക; സംഘാടകർ വ്യക്‌തമാക്കി.

Most Read: എക്കാലവും തടങ്കല്‍ അനുവദിക്കാന്‍ കഴിയില്ല; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE