സാന്ത്വന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ റീ-സ്‌റ്റോർ മലപ്പുറം പദ്ധതിയുമായി എസ് വൈ എസ്

By Desk Reporter, Malabar News
Ibrahim Baqavi Melmuri _Malabar News
'റീ-സ്‌റ്റോർ മലപ്പുറം' പദ്ധതിയുടെ സോൺ തല ഉൽഘാടനം സമസ്‌ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി നിർവഹിക്കുന്നു.
Ajwa Travels

മലപ്പുറം: ജില്ലയിലെ മഞ്ചേരിയിൽ നിർമിക്കുന്ന സാന്ത്വന സദനത്തിന്റെ നിർമാണത്തിലേക്ക് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി എസ് വൈ എസ് മലപ്പുറം സോണിന് കീഴിൽ ‘റീ-സ്‌റ്റോർ മലപ്പുറം’ പദ്ധതി തുടങ്ങി.

സോൺ തല ഉൽഘാടനം സമസ്‌ത മലപ്പുറം ജില്ലാ സെക്രട്ടറി പി.ഇബ്റാഹീം ബാഖവി മേൽമുറി നിർവഹിച്ചു. സോൺ പ്രസിഡണ്ട് നജുമുദ്ദീൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സോൺ ഉപാധ്യക്ഷൻ ദുൽഫുഖാറലി സഖാഫി, കെ ഇബ്റാഹീം ബാഖവി, അബ്‌ദുൽ മജീദ് മദനി, അക്ബർ ബാഖവി, അക്ബർ പുല്ലാണിക്കോട് എന്നിവരും ഉൽഘാടന പരിപാടിയിൽ പങ്കെടുത്തു.

എസ് വൈ എസ് മലപ്പുറം സോണിന് കീഴിലെ പൂക്കോട്ടൂർ, മേൽമുറി, മലപ്പുറം, കോഡൂർ, കുറുവ, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ് എന്നീ സർക്കിളുകളിലുള്ള വീടുകളിൽ നിന്ന് ഉപയോഗ ശൂന്യമായ പാഴ് വസ്‌തുക്കൾ സമാഹരിക്കും. പിന്നീട് ഇവ വേർതിരിച്ചു വിൽക്കും. ലഭിക്കുന്ന തുക സാമൂഹിക ദൗത്യത്തിനായി ഉപയോഗിക്കുകയും ചെയ്യുക. ഈ പദ്ധതിക്ക് നൽകിയിരിക്കുന്ന പേരാണ് ‘റീ-സ്‌റ്റോർ മലപ്പുറം’. ഇത്തവണ ‘റീ-സ്‌റ്റോർ മലപ്പുറം’ പദ്ധതിയിലൂടെ ലഭിക്കുന്ന പണം നിരാലംബരെ സംരക്ഷിക്കാനായി മഞ്ചേരിയില്‍ ആരംഭിക്കുന്ന സാന്ത്വന സദനം നിര്‍മാണത്തിലേക്കാണ് വകയിരുത്തുന്നത്.

സർക്കിൾ തല ഉൽഘാടനങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ മുസ്‌ലിയാർ
സജീർ, കൂട്ടിലങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എച്ച് സലീം, പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് യൂസുഫ് ഹാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം കെ മുഹ്സിൻ ,ഡി സി സി മെമ്പർ എം മൊയ്‌തു മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

SYS NEWS: ഭരണഘടനയെ ദേശീയ രേഖയായി ഉയര്‍ത്തിപ്പിടിക്കണം; എസ് വൈ എസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE