ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നു; ആംനസ്റ്റി ഇന്റര്‍നാഷണല്‍

By Syndicated , Malabar News
Amnesty international_Malabar news
Representational Image
Ajwa Travels

ന്യൂ ഡെല്‍ഹി: ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷണല്‍. കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടി മൂലം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ നിര്‍ബന്ധിതരാവുന്നു എന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നും ഇതു കാരണം ജീവനക്കാരെ പിരിച്ചുവിടാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നും ആംനസ്റ്റി പറയുന്നു. ഇതുമൂലം സംഘടനയുടെ രാജ്യത്തെ എല്ലാ പ്രവര്‍ത്തനങ്ങളും ക്യാംമ്പയിനുകളും നിര്‍ത്തിവെച്ചതായി ആംനസ്റ്റി ഇറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.

ഡെല്‍ഹി കലാപം, ജമ്മു കശ്‍മീരിന് പ്രത്യേകം പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സംഭവം അടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടികാട്ടി ആംനസ്റ്റി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുകൊണ്ടുള്ള നടപടി. കഴിഞ്ഞ 2 വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ സംഘടനയെ അടിച്ചമര്‍ത്തുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍ മനുഷ്യാവകാശ സംഘടനകളെ വേട്ടയാടുന്ന ഏറ്റവും പുതിയ ഉദാഹരണമാണിതെന്നും ആംനസ്റ്റി വ്യക്തമാക്കി.

സംഘടന അനധികൃതമായി വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നു വെന്നും ഇത് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെന്നുമാണ് ആംനസ്റ്റിക്കെതിരായ ആരോപണം.

Read also: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി മുന്‍ ബിഷപ്പ് മാത്യു അറക്കലിനെ പരിഗണിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE