വാക്‌സിനേഷൻ; ഒന്നാം വർഷ ഡിഗ്രിക്കാർക്ക് ഇളവ് നൽകി സർക്കാർ

By Desk Reporter, Malabar News
Colleges In Kerala Will Be Open Tomorrow
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോളേജുകൾ തുറക്കുമ്പോൾ വാക്‌സിനേഷൻ നിബന്ധനയിൽ വിദ്യാർഥികൾക്ക് ഇളവ് നൽകി സർക്കാർ. 18 തികയാത്തതിനാൽ വാക്‌സിൻ എടുക്കാനാവാത്ത ഒന്നാം വർഷ ഡിഗ്രിക്കാർക്ക് കോളേജിൽ വരാം. കാലാവധി ആകാത്തതിനാൽ രണ്ടാം ഡോസ് എടുക്കാത്തവർക്കും ഇളവുണ്ട്.

അതേസമയം വിമുഖത മൂലം വാക്‌സിൻ എടുക്കാത്ത വിദ്യാർഥികളേയും അധ്യാപകരേയും കോളേജിൽ പ്രവേശിപ്പിക്കേണ്ട എന്നാണ് സർക്കാർ ഉത്തരവ്. വിമുഖത മാറ്റാൻ ബോധവൽക്കരണം നടത്താനും നിർദേശമുണ്ട്. കോളേജുകൾ 4 തരം സമായക്രമങ്ങളിൽ തുറക്കാം എന്നും ഉത്തരവിൽ ഉണ്ട്.

എഞ്ചിനീയറിങ് കോളേജുകൾ നിലവിലുള്ള രീതിയിൽ 6 മണിക്കൂർ ക്‌ളാസ് എന്ന രീതി തുടരും. ഈ മാസം 18നാണ് കോളേജുകൾ പൂർണമായി തുറക്കുന്നത്. അതേസമയം സംസ്‌ഥാനത്ത് പൊതു പരിപാടികൾക്ക് നിയന്ത്രണം തുടരും. ഇളവ് ലഭിക്കേണ്ട പരിപാടികൾ പ്രത്യേകം അനുമതി വാങ്ങണമെന്നാണ് സർക്കാരിന്റെ ഉത്തരവിലുള്ളത്.

അതിനിടെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തില്‍ നിര്‍ദ്ദേശിച്ചു. കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ക്ളാസുകള്‍ മാത്രമല്ല കൂട്ടുകാരും നഷ്‌ടപ്പെട്ടിരിക്കുകയാണ്. ചിലര്‍ പ്രത്യേക മാനസിക അവസ്‌ഥയിലായിട്ടുണ്ടാവാം. അത്തരക്കാര്‍ക്ക് കൃത്യമായ കൗണ്‍സിലിങ് ആവശ്യമാണ്. അതിനാല്‍ സ്‌കൂളുകളിലും കോളേജുകളിലും കൗണ്‍സിലര്‍മാര്‍ ഉണ്ടാവണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

Malabar News: കനത്ത മഴ; ആനക്കര, കപ്പൂർ മേഖലയിൽ വ്യാപക കൃഷിനാശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE