കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരെ പ്രധാനമന്ത്രിക്ക് പരാതി. യു.എ.ഇ സന്ദര്‍ശിച്ച കേന്ദ്ര പ്രതിനിധി സംഘത്തില്‍ എറണാകുളത്തെ പി.ആര്‍ കമ്പനി മാനേജരെ ഉള്‍പ്പെടുത്തിയെന്നാണ് പരാതി.
ഔദ്യോഗിക സംഘത്തില്‍ ഇല്ലാത്ത സ്‌മിത മേനോനാണ് മന്ത്രിക്കൊപ്പം യു.എ.ഇ സന്ദര്‍ശിച്ചത്. എല്‍.ജെ.ഡി നേതാവ് സലീം മടവൂരാണ് പരാതി നല്‍കിയത്. കേന്ദ്രമന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് ചൂണ്ടികാണിച്ചാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ പ്രതിനിധി അല്ലാത്ത ഒരാള്‍ ഇത്തരം ഒരു പരിപാടിയില്‍ എങ്ങനെ പങ്കെടുത്തുവെന്ന് വ്യക്‌തമാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
സ്‌മിത മേനോന്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ അംഗമായിരുന്നോ എന്ന കാര്യം വിവരാവകാശ നിയമ പ്രകാരം അന്വേഷിച്ചിരുന്നു എന്നും അവര്‍ അംഗമായിരുന്നില്ല എന്നാണ് മറുപടി ലഭിച്ചത് എന്നും പരാതിയില്‍ വ്യക്‌തമാക്കുന്നുണ്ട്.
Read Also: നിരോധനാജ്ഞ ലംഘിച്ച് സമരം; ഡോക്‌ടര്‍മാര്‍ക്കെതിരെ കേസെടുത്തു








































