നിരോധനാജ്ഞ ലംഘിച്ച് സമരം; ഡോക്‌ടര്‍മാര്‍ക്കെതിരെ കേസെടുത്തു

By Staff Reporter, Malabar News
kerala image_malabar news
Thiruvananthapuram Medical College
Ajwa Travels

തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സമരം നടത്തിയ ഡോക്‌ടര്‍മാര്‍ക്കെതിരെ കേസെടുത്തു. മെഡിക്കല്‍ കോളേജിലെ അന്‍പതോളം ഡോക്‌ടര്‍മാര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി പുഴുവരിച്ച സംഭവത്തില്‍ കോവിഡ് നോഡല്‍ ഓഫീസറെയും രണ്ട് ഹെഡ് നേഴ്സുമാരെയും സസ്‌പെൻഡ് ചെയ്‌തിരുന്നു. സസ്‌പെൻഡ് ചെയ്‌ത ജീവനക്കാരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടാണ് ഡോക്‌ടര്‍മാര്‍ സമരം നടത്തിയത്.

ഡോക്‌ടര്‍മാരുടെ സംഘടന ഇന്ന് മുതലാണ് റിലെ നിരാഹാര സമരം ആരംഭിച്ചത്. അതേസമയം നഴ്സുമാരുടെ സംഘടന ഇന്ന് കരിദിനം ആചരിക്കുന്നുണ്ട്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഇവര്‍ സമരം തുടരാന്‍ തീരുമാനിച്ചത്.

Read Also: അടല്‍ തുരങ്കം പ്രധാനമന്ത്രി ഉല്‍ഘാടനം ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE