മുംബൈ: മഹാരാഷ്‌ട്രയിൽ ഏഴ് പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. നേരത്തെ സംസ്‌ഥാനത്ത് ഒരാൾക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ചിരുന്നു. ഇതോടെ മഹാരാഷ്‌ട്രയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചവരുടെ എണ്ണം എട്ടായി.
ആറുപേർക്ക് ചിഞ്ചുവാനിലും ഒരാൾക്ക് പുനെയിലുമാണ് രോഗം സ്‌ഥിരീകരിച്ചത്. ചിഞ്ചുവാനിൽ രോഗം സ്‌ഥിരീകരിച്ച ആറുപേരിൽ മൂന്നുപേർ നൈജീരിയയിൽ നിന്ന് വന്നവരാണ്.
നിലവിൽ 12 പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇന്നലെ ഡെൽഹിയിൽ താൻസാനിയയിൽ നിന്നെത്തിയ ഒരാൾക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ചിരുന്നു. ഇയാളെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 17 പേർ നിരീക്ഷണത്തിലുണ്ട്.
Most Read: സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല എസ്എൻഡിപി യോഗം സ്‌ഥാപിച്ചത്; മുഖ്യമന്ത്രി







































