സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല എസ്എൻഡിപി യോഗം സ്‌ഥാപിച്ചത്; മുഖ്യമന്ത്രി

By Staff Reporter, Malabar News
Pinarayi Vijayan
Ajwa Travels

കൊല്ലം: സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം പഠിപ്പിക്കാനാണ് എസ്എൻഡിപി യോഗം സ്‌ഥാപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയായി എസ്എൻഡിപി യോഗവേദിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പദവിയിൽ 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായ ആഘോഷ പരിപാടികളുടെ ഉൽഘാടനം നടന്ന വേദിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പരിപാടി ഉൽഘാടനം ചെയ്‌തത്‌. സനാതന ധർമ്മം പ്രചരിപ്പിക്കാനാണ് ഗുരുദേവൻ എസ്എൻഡിപി യോഗം സ്‌ഥാപിച്ചത് എന്നായിരുന്നു ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രസംഗത്തിൽ പറഞ്ഞത്. നമ്പൂതിരി മുതൽ നായാടി വരെയുള്ളവരെ ഒരുമിച്ച് നിർത്താൻ വെള്ളാപ്പള്ളി ശ്രമിച്ചത് സനാതന ധർമ്മം സംരക്ഷിക്കാനായിരുന്നു എന്നും മുരളീധരൻ പറഞ്ഞു.

ഇതിനുള്ള മറുപടിയായാണ് തുടർന്ന് നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തിൽ മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്‌തമാക്കിയത്. മുരളീധരൻ പറഞ്ഞ സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം ജനങ്ങളിലേക്ക് എത്തിക്കാനാണ് യോഗം സ്‌ഥാപിച്ചത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുരളീധരനെ വേദിയിലിരുത്തി തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം നടന്നത്.

Read Also: മുല്ലപ്പെരിയാർ; കൂടുതൽ ഷട്ടറുകൾ ഉയർത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE