സംസ്‌ഥാനത്ത് ഒമൈക്രോണ്‍ സംശയിക്കുന്നവരുടെ പരിശോധനാഫലം ഇന്ന്

By Desk Reporter, Malabar News
omicron-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: കേരളത്തില്‍ ഒമൈക്രോണ്‍ വകഭേദം സംശയിക്കുന്നവരുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. യുകെയില്‍ നിന്ന് കോഴിക്കോടെത്തിയ ആരോഗ്യ പ്രവര്‍ത്തകന്‍, ബന്ധു, മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിൽസയില്‍ കഴിയുന്ന തമിഴ്നാട് സ്വദേശി എന്നിവരുടെ സാമ്പിളുകളാണ് പരിശോധനയ്‌ക്ക് അയച്ചിട്ടുള്ളത്.

ഇവര്‍ക്ക് പുറമെ റഷ്യയില്‍ നിന്നെത്തി കോവിഡ് പോസിറ്റീവായ രണ്ട് പേരുടെ സാമ്പിളുകളും പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.

ഒമൈക്രോണിന്റെ പശ്‌ചാത്തലത്തില്‍ വിമാനത്താവളങ്ങളിൽ അടക്കം കര്‍ശന നിരീക്ഷണത്തിന് നേരത്തെ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം രാജ്യത്ത് ഒമൈക്രോൺ കേസുകളുടെ എണ്ണം വർധിക്കുകയാണ്. മഹാരാഷ്‍ട്രയിൽ കഴിഞ്ഞ ദിവസം രണ്ടു കേസുകൾ കൂടി റിപ്പോർട് ചെയ്‌തതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 23 ആയി ഉയർന്നു.

നിലവിൽ 10 പേരാണ് മഹാരാഷ്‍ട്രയിൽ ചികിൽസയിൽ ഉള്ളത്. ഡെൽഹി ഉൾപ്പടെ വിവിധ സംസ്‌ഥാനങ്ങളിലെ ഏതാനും ഫലങ്ങൾ കൂടി പുറത്തുവരാനുണ്ട്. കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ ഡെൽഹി വിമാനത്താവളത്തിലെ തിരക്ക് കുറക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഉദ്യോഗസ്‌ഥർക്ക് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നിർദ്ദേശം നൽകിയിട്ടുണ്ട്.

Most Read: വഖഫ് ബോർഡ് നിയമന വിവാദം; സമസ്‌ത നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച രാവിലെ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE