തിരുവനന്തപുരം: പ്രശസ്‌ത സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ അകാല വിയോഗം അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മലയാള ചലച്ചിത്ര ഗാനങ്ങളിൽ ശാസ്‌ത്രീയ സംഗീതത്തിന്റെ ഭാവം പകരുന്നതിന് വിജയകരമാം വിധം ശ്രമിച്ച സംഗീത സംവിധായകനാണദ്ദേഹം. കുറച്ചു ഗാനങ്ങൾ കൊണ്ട് ചലച്ചിത്ര ഗാനാസ്വാദകര്‍ക്ക് പ്രിയങ്കരനായി മാറിയ പ്രതിഭയാണ് കൈതപ്രം വിശ്വനാഥന്‍. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സംഗീത ആസ്വാദകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
അർബുദ ബാധിതനായി ചികിൽസയിൽ കഴിയവേ കോഴിക്കോട് എംവിആർ ക്യാൻസർ സെന്ററിൽ വെച്ചാണ് കൈതപ്രം വിശ്വനാഥന്റെ അന്ത്യം. ഗാനരചയിതാവും, സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഇളയ സഹോദരനാണ്.
തട്ടകം, കണ്ണകി, തിളക്കം, അന്നൊരിക്കൽ, ദൈവനാമത്തിൽ, ഏകാന്തം അടക്കം 23 ചിത്രങ്ങളുടെ സംഗീതം നിർവഹിച്ചത് വിശ്വനാഥനാണ്. കണ്ണകി സിനിമയുടെ പശ്‌ചാത്തല സംഗീതത്തിന് 2001ൽ അദ്ദേഹത്തിന് സംസ്‌ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു. നൂറുശതമാനം മലയാളിത്തമുള്ള സംഗീതമായിരുന്നു കൈതപ്രം വിശ്വനാഥന്റെ സവിശേഷത.
Read Also: മാപ്പ് എഴുതിക്കൊടുത്ത സവർക്കർ എങ്ങനെയാണ് വീരനാവുക?; മുഖ്യമന്ത്രി








































