മാപ്പ് എഴുതിക്കൊടുത്ത സവർക്കർ എങ്ങനെയാണ് വീരനാവുക?; മുഖ്യമന്ത്രി

By Staff Reporter, Malabar News
Pinarayi Vijayan
Ajwa Travels

മലപ്പുറം: യഥാർഥ സ്വാതന്ത്ര്യ സമര സേനാനികള്‍ ആരും ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി കൊടുത്തവരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാപ്പ് എഴുതിക്കൊടുത്ത സവര്‍ക്കര്‍ എങ്ങനെയാണ് വീര്‍ സവര്‍ക്കറാകുക. വിഡി സവര്‍ക്കറുടെ യഥാർഥ വേഷം വഞ്ചകന്റേതാണെന്നും അദ്ദേഹം പറഞ്ഞു.

വാരിയംകുന്നന്‍ ബ്രിട്ടീഷുകാരുടെ വെടിയുണ്ട നേര്‍ക്ക് നിന്ന് ഏറ്റുവാങ്ങിയ ആളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ സംഘ പരിവാറിന്റെ വേട്ടയാണ് നടക്കുന്നത്. മുസ്‌ലിങ്ങളും ക്രിസ്‌ത്യാനികളും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ആക്രമിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസിനെയും ബിജെപിയെയും അദ്ദേഹം ഒരുപോലെ വിമർശിച്ചു. കോണ്‍ഗ്രസ് അനുദിനം ശോഷിച്ചു കൊണ്ടിരിക്കുക ആണെന്നും ഒരിക്കലും കോണ്‍ഗ്രസ് ബിജെപിക്ക് ബദലാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ അതേ നയമുള്ള ഒരു പാര്‍ട്ടിയായേ കോണ്‍ഗ്രസിനെ കാണാന്‍ കഴിയൂ. കോണ്‍ഗ്രസ് വര്‍ഗീയതയോട് സമരസപ്പെട്ടു. ഇപ്പോഴും പാഠം പഠിച്ചില്ല.

നിരവധി നേതാക്കള്‍ ബിജെപിക്കാരായി മാറി. ഇതിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി ഇവിടെ ഹിന്ദുവിന്റെ ഭരണമാണ് വേണ്ടതെന്ന് പറഞ്ഞത്. ജനങ്ങളുടെ വിശ്വാസം നഷ്‌ടപ്പെട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും പിണറായി പറഞ്ഞു. ലീഗിനെയും അദ്ദേഹം വിമർശിച്ചു. തീവ്ര വര്‍ഗീയതയുടെ കാര്യത്തില്‍ എസ്‌ഡിപിഐയോട് മല്‍സരിക്കുകയാണ് ലീഗ്. പഴയ കാലമല്ല ഇതെന്ന് ലീഗ് നേതൃത്വം മനസിലാക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

Read Also: കുറ്റപത്രത്തിൽ ദുരൂഹത; സിബിഐയ്‌ക്ക്‌ കത്തയച്ച് വാളയാർ പെണ്‍കുട്ടികളുടെ അമ്മ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE