പാലക്കാട്: വാളയാർ കേസിൽ സിബിഐയ്‌ക്ക് പെണ്‍കുട്ടികളുടെ അമ്മ കത്ത് അയച്ചു. സിബിഐ ധാര്‍മ്മിക ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെന്നാണ് പെണ്‍കുട്ടികളുടെ അമ്മ കത്തിൽ പറയുന്നത്. സിബിഐ ഡിവൈഎസ്‌പി ടിപി അനന്തകൃഷ്‌ണനാണ് പെണ്‍കുട്ടികളുടെ അമ്മ കത്ത് അയച്ചിരിക്കുന്നത്.
പെണ്‍കുട്ടികളുടേത് കൊലപാതകമെന്ന് മൊഴി നല്‍കിയിട്ടും മുഖവിലയ്‌ക്ക് എടുത്തില്ല. ധൃതിപിടിച്ച് കുറ്റപത്രം നൽകിയതില്‍ ദുരൂഹത നിലനില്‍ക്കുന്നു എന്നും കത്തിൽ പറയുന്നു. കൊലപാതകമെന്ന് വ്യക്‌തമാക്കുന്ന തെളിവുകള്‍ സാക്ഷികളും സമര സമിതിയും നല്‍കിയിരുന്നു.
തന്റെയും ഭര്‍ത്താവിന്റെയും സാക്ഷികളുടെയും നുണപരിശോധന നടത്തണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. അന്തിമ കുറ്റപത്രത്തിന് മുമ്പ് തന്നെയും ഭര്‍ത്താവിനെയും കേള്‍ക്കാന്‍ സിബിഐയ്‌ക്ക് ധാര്‍മിക ബാധ്യതയുണ്ടെന്നും കത്തിൽ പറയുന്നു.
വാളയാർ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ഹൈക്കോടതിയെ സമീപിക്കാനാണ് സമരസമിതിയുടെ ആലോചന. പെൺകുട്ടികളുടെ മരണം കൊലപാതകമെന്നാണ് അമ്മയടക്കമുള്ളവരുടെ ആരോപണം. എന്നാൽ മരണം ആത്‌മഹത്യയെന്ന പോലീസ് അന്വേഷണം ശരിവെയ്‌ക്കുന്നതാണ് സിബിഐയുടെയും കണ്ടെത്തൽ.
National News: യുപിയിൽ ദളിത് പെൺകുട്ടിക്ക് ക്രൂര മർദ്ദനം; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക