യുപിയിൽ ദളിത് പെൺകുട്ടിക്ക് ക്രൂര മർദ്ദനം; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

By News Bureau, Malabar News
Dalit girl brutally beaten in UP
Ajwa Travels

അമേഠി: ഉത്തർപ്രദേശിലെ അമേഠിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിക്ക് ക്രൂര മർദ്ദനം. മോഷണക്കുറ്റം ആരോപിച്ചാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ കേസെടുത്ത പോലീസ് ഒരാളെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തി.

പെൺകുട്ടിയെ ഇരുമ്പ് കമ്പിയും വടിയും ഉപയോഗിച്ച് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. രണ്ട് പേർ ചേർന്നാണ് പെൺകുട്ടിയെ മർദ്ദിക്കുന്നത്. കുട്ടിയെ നിലത്ത് കിടത്തി ഒരാൾ പാദങ്ങളിൽ വടി കൊണ്ട് അടിക്കുന്നു. മറ്റ് രണ്ട് പേർ കുട്ടിയുടെ കാലുകൾ പിടിച്ച് കൊടുക്കുന്നതും വിഡിയോയിൽ കാണാൻ കഴിയും. മുഴുവൻ കുടുംബം നോക്കി നിൽക്കെയാണ് ഈ ക്രൂര കൃത്യം.

മൂന്ന് സ്ത്രീകൾ കുട്ടിയെ ചോദ്യം ചെയ്യുന്നതും വീഡിയോയിൽ കേൾക്കാം. കുട്ടി വേദനകൊണ്ട് നിലവിളിക്കുന്നുണ്ടെങ്കിലും മർദ്ദനം തുടർന്നു. ഒരു ഘട്ടത്തിൽ മർദിക്കുന്നയാൾ കുട്ടിയെ തറയിൽ വലിച്ചിഴക്കുന്നതും, മുടിയിൽ പിടിച്ച് ക്രൂരമായി അക്രമിക്കുന്നതും വ്യക്‌തമാണ്‌.

ആക്രമണത്തിന്റെ വീഡിയോ വിവാദമായതോടെയാണ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. പോക്‌സോ നിയമപ്രകാരവും എസ്‌സി/എസ്‌ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും കേസെടുത്ത് ഒരാളെ അറസ്‌റ്റ് ചെയ്‌തതായി അമേഠി സർക്കിൾ ഓഫിസർ പറഞ്ഞു. കേസിലെ മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

അതേസമയം യുപിയിൽ സ്‌ത്രീകൾ സുരക്ഷിതരല്ലെന്ന് പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. യോഗി ഭരണത്തിൽ പ്രതിദിനം ശരാശരി 34 കുറ്റകൃത്യങ്ങളും സ്‌ത്രീകൾക്കെതിരെ 135 കുറ്റകൃത്യങ്ങളും നടക്കുന്നു, ക്രമസമാധാനം ഉറപ്പാക്കേണ്ട സർക്കാർ ഉറങ്ങുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE