സംഗീത മാന്ത്രികന് വിട; കൈതപ്രം വിശ്വനാഥന്റെ വിയോഗത്തിൽ ജയരാജ്‌

By Staff Reporter, Malabar News
jayaraj-about-kaithapram-viswanathan
Ajwa Travels

കോഴിക്കോട്: സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സംവിധായകൻ ജയരാജ്. അദ്ദേഹത്തിന്റെ ഓരോ ഗാനവും അൽഭുതമായിരുന്നുവെന്ന് ജയരാജ് തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു. ജയരാജ് സംവിധാനം ചെയ്‌ത കണ്ണകി എന്ന ചലച്ചിത്രത്തിലൂടെയാണ് കൈതപ്രം വിശ്വനാഥൻ സ്വതന്ത്ര സംഗീത സംവിധായകനായത്.

‘എന്റെ പ്രിയപ്പെട്ട സംഗീത മാന്ത്രികന് വിട! കളിയാട്ടം, ദേശാടനം, കണ്ണകി, ദൈവനാമത്തിൽ, തിളക്കം. ഓരോ ഗാനവും അൽഭുതം!!’, ജയരാജ് തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു. ഇന്ന് ഉച്ചയോടെയാണ് കൈതപ്രം വിശ്വനാഥന്റെ വിയോ​ഗമുണ്ടായത്. 58 വയസായിരുന്നു. അർബുദ ബാധിതനായി ഒരു വർഷത്തിലേറെയായി ചികിൽസയിൽ കഴിയുകയായിരുന്നു. കോഴിക്കോട് എംവിആർ ക്യാൻസർ സെന്ററിൽ വച്ചായിരുന്നു മരണം.

തട്ടകം, കണ്ണകി, തിളക്കം, അന്നൊരിക്കൽ, ദൈവനാമത്തിൽ, ഏകാന്തം അടക്കം 23 ചിത്രങ്ങളുടെ സംഗീതം നിർവഹിച്ചത് കൈതപ്രം വിശ്വനാഥനാണ്. ‘കണ്ണകി’ സിനിമയുടെ പശ്‌ചാത്തല സംഗീതത്തിന് 2001ൽ അദ്ദേഹത്തിന് സംസ്‌ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു. അദ്ദേഹം സംഗീത നൽകിയ ഗാനങ്ങളിൽ ഭൂരിപക്ഷത്തിനും വരികൾ രചിച്ചത് സഹോദരൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയായിരുന്നു.

Read Also: മാപ്പ് എഴുതിക്കൊടുത്ത സവർക്കർ എങ്ങനെയാണ് വീരനാവുക?; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE