കോഴിക്കോട്: സംഗീത സംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥന്റെ സംസ്‌കാരം ഇന്ന്. രാവിലെ 9 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ തിരുവണ്ണൂർ കോവിലകം ശ്‌മശാനത്തിലാണ് സംസ്‌കാരം നടക്കുക. ഇന്നലെ വൈകീട്ടോടെയാണ് അതുല്യ കലാകാരൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചത്. അർബുദ രോഗ ബാധിതനായിരുന്നു.
കോഴിക്കോട് എംവിആർ കാൻസർ സെന്ററിൽ വെച്ച് ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്. ഇരുപത്തിമൂന്ന് ചിത്രങ്ങൾക്കു സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹായിയായാണ് സിനിമ ലോകത്തേക്ക് കടന്നുവന്നത്.
ദേശാടനം, കളിയാട്ടം തുടങ്ങിയ ജയരാജ് ചിത്രങ്ങളിൽ സംഗീത സഹായിയായി പ്രവർത്തിച്ചു. കണ്ണകി, തിളക്കം, എകാന്തം മുതലായവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. മികച്ച പശ്‌ചാത്തല സംഗീതത്തിനുള്ള സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
Read Also: കാട്ടാനകളെ രക്ഷിക്കാൻ അലാറാം; ഇനിമുതൽ തേനീച്ചയുടെ മുഴക്കവും കടുവയുടെ അലർച്ചയും