ഹൈദരാബാദ്: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിക്കാതെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പ്രാപ്‌തനാണെന്ന് യെച്ചൂരി പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിയിൽ സിപിഐഎം നിലപാട് ആവർത്തിച്ച് വ്യക്‌തമാക്കിയിട്ടുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഹൈദരാബാദിൽ ആരംഭിച്ചു.
കോൺഗ്രസുമായുള്ള ബന്ധം സിപിഐഎം രാഷ്‌ട്രീയ പ്രമേയത്തി ഊന്നിയാണെന്നും സീതാറാം യെച്ചൂരി വ്യക്‌തമാക്കി.
കരട് രാഷ്‌ട്രീയ പ്രമേയം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്‌ത് അംഗീകരിക്കും. പാർട്ടി കോൺഗ്രസിന് രണ്ട് മാസം മുൻപ് റിപ്പോർട് കീഴ്‌ഘടകങ്ങളിൽ ചർച്ചയ്‌ക്ക് അയക്കും. ദേശീയ തലത്തിൽ രൂപീകരിക്കുന്ന പ്രതിപക്ഷ സഖ്യം സംബന്ധിച്ച് പാർട്ടിയിൽ ചർച്ച ചെയ്യും; യെച്ചൂരി അറിയിച്ചു.
Most Read: ആരോപണങ്ങളോട് പ്രതികരിച്ചില്ല; സർക്കാരിന് എതിരെ വീണ്ടും ഗവർണർ





































