കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിൽ ബിക്കാനീർ-ഗുവാഹത്തി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. അപകടത്തിൽ മൂന്ന് പേർ മരിച്ചതായി സ്‌ഥിരീകരിച്ചു. നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം.
രാജസ്‌ഥാനിലെ ബിക്കാനീറിൽ നിന്ന് പട്‌ന വഴി അസമിലെ ഗുവാഹത്തിയിലേക്ക് പോവുകയായിരുന്ന ട്രെയിൻ ജൽപായ്ഗുരിയിലെ മൈനാഗുരിക്ക് സമീപം വ്യാഴാഴ്‌ച വൈകിട്ട് 5.15 ഓടെയാണ് അപകടത്തിൽ പെട്ടത്.
നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവർത്തനത്തിന് എത്തിയത്. റയിൽവേ പോലീസും ദേശീയ ദുരന്ത നിവാരണ സേനയും സ്‌ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.
Most Read: കെ സുധാകരൻ കേരള രാഷ്‌ട്രീയത്തിലെ ഡ്രാക്കുള; എകെ ബാലൻ






































