വിവാഹപ്രായം 21 ആക്കുന്നത് മനുഷ്യത്വരഹിത നിലപാട്; പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍

By Central Desk, Malabar News
Sayyid Abbas Ali Shihab Thangal
Ajwa Travels

മലപ്പുറം: മാനവ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന നിലപാട് രാഷ്‌ട്രത്തെ നയിക്കുന്നവര്‍ സ്വീകരിക്കുന്നത് ദു:ഖകരമാണെന്നും വിവാഹ പ്രായം 21 ആക്കുന്നത് മനുഷ്യത്വരഹിത നിലപാടാണെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍.

വിവാഹ പ്രായം ഉയര്‍ത്തുന്നതിനെതിരെ മലപ്പുറം കെഎസ്‌ആർടിസി പരിസരത്ത് സുന്നി യുവജന സംഘം ഈസ്‌റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നിലപാട് സംഗമം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. അനാവശ്യ നിലപാടുകള്‍ രാജ്യത്ത് അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിൻമാറണമെന്നും തങ്ങള്‍ പറഞ്ഞു.

പാര്‍ലമെന്റില്‍ അവതരിപ്പിച്ച ‘ദ പ്രോഹിബിഷന്‍ ഓഫ് ചൈല്‍ഡ് മാരേജ് (അമന്റ്‌മെന്റ്) ബില്‍ 2021‘ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന്, പാര്‍ലമെന്റ് സ്‌ഥിരം സമിതി അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ഈ സൗകര്യം ഉപയോഗപ്പെടുത്തി ബില്ലിനെതിരെ പൊതുജനങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തണമെന്ന് സംഗമം അഭ്യർഥിച്ചു.

അഭിപ്രായം രേഖപ്പെടുത്തുന്നതിന് ജില്ലയിലെ മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത്, യൂണിറ്റ് ഭാരവാഹികള്‍ നേതൃത്വം നല്‍കും. ജില്ലാ വൈസ് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് മാസ്‌റ്റർ മേല്‍മുറി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഫരീദ് റഹ്‍മാനി കാളികാവ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര, സയ്യിദ് ബിഎസ്‌കെ തങ്ങള്‍ എടവണ്ണപ്പാറ തുടങ്ങിയവർ നിലപാട് സംഗമത്തിൽ സംബന്ധിച്ചു.

Related: വിവാഹ പ്രായം ഉയർത്താനുള്ള നീക്കം ഭരണഘടനാ വിരുദ്ധം; ഇടി മുഹമ്മദ് ബഷീർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE