ഡിപിആർ അപൂർണമല്ല, കേന്ദ്രത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകും; മന്ത്രി

By News Desk, Malabar News
KN Balagopal
Ajwa Travels

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ (ഡീറ്റെയിൽഡ് പ്രോജക്‌ട് റിപ്പോർട്) അപൂർണമെന്ന കേന്ദ്രസർക്കാർ വാദം എതിർത്ത് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഡിപിആര്‍ ദുര്‍ബലമല്ലെന്നും ബിജെപി നേതാക്കളെ പോലെ പ്രതിപക്ഷ നേതാവ് പറയുന്നത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

പാര്‍ലമെന്റില്‍ റെയില്‍ മന്ത്രാലയം നല്‍കിയിരിക്കുന്ന മറുപടിയില്‍ കാര്യമായൊന്നുമില്ലെന്ന് മന്ത്രി പ്രതികരിച്ചു. കേന്ദ്രം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും. പദ്ധതിക്കായി റെയില്‍വേയുടെ ഭൂമിയേറ്റെടുക്കുന്ന കാര്യമടക്കം കേന്ദ്രസര്‍ക്കാര്‍ അറിഞ്ഞതാണെന്നും ബാലഗോപാല്‍ പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതിക്ക് തത്വത്തില്‍ അനുമതി ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നാണ് കെ റെയില്‍ അധികൃതരുടെ വിശദീകരണം. പദ്ധതിയുടെ ഡിപിആര്‍ റെയില്‍ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പദ്ധതിയുടെ സാങ്കേതിക സാധ്യതയുടെ വിശദാംശങ്ങള്‍ ഡിപിആറില്‍ ഇല്ലെന്നും ഇത് നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള പഠനങ്ങളാണ് നിലവില്‍ നടക്കുന്നത്.

റെയില്‍വേ ഭൂമി എത്രവേണം എന്നതില്‍ സംയുക്‌ത പരിശോധന നടക്കുകയാണ്. സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാകുമ്പോള്‍ സ്വകാര്യഭൂമി എത്രവേണമെന്നതിലും വ്യക്‌തത വരും. ഇതിന്റെ അടിസ്‌ഥാനത്തില്‍ മറുപടി നല്‍കുമെന്നും കെ റെയില്‍ അധികൃതര്‍ പറഞ്ഞു.

Also Read: സന്ദീപ് വധക്കേസ്; മുഖ്യപ്രതിക്ക് രാഷ്‌ട്രീയ വൈരാഗ്യമെന്ന് കുറ്റപത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE