ദുബായ്: പഞ്ചാബിന്റെ കിങ്സ് ഇലവൻ ദയനീയമായി പരാജയപ്പെട്ടു. ഹൈദരാബാദ് 69 റണ്‍സിനാണ് പഞ്ചാബിനെ മുട്ടുകുത്തിച്ചത്. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിൽ ഹൈദരാബാദ് 201 റൺസെടുത്തപ്പോൾ പഞ്ചാബ് 132 റൺസിൽ മുട്ടുകുത്തി വീണു. 16.5 ഓവറിലാണ് പഞ്ചാബ് അനിവാര്യമായ തോൽവിക്ക് കീഴടങ്ങിയത്.
ജോണി ബെയർസ്‌റ്റോയും ക്യാപ്റ്റൻ ഡേവിഡ് വാർണറും ചേർന്നൊരുക്കിയ സൂപ്പർ റൺ മഴയും 4 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത റാഷിദ് ഖാനുമാണ് ഹൈദരാബാദിനെ വിജയതീരത്ത് എത്തിച്ചത്. ജോണി ബെയർസ്‌റ്റോ 55 പന്തുകള്‍ നേരിട്ടു. ഇതിൽ നിന്ന് ആറ് സിക്‌സറും ഏഴു ഫോറുകളും ഉൾപ്പടെ 97 റൺസാണ് പഞ്ചാബിനെതിരെ ബെയർസ്‌റ്റോ കൊയ്‌തെടുത്തത്. ക്യാപ്റ്റൻ ഡേവിഡ് വാർണറും തിളങ്ങി. വാർണർ 40 പന്തിൽനിന്ന് 52 റൺസെടുത്തു.
സൺറൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് കളിച്ചത് ഈ സീസണിലെ ആറാം മൽസരമായിരുന്നു. നേടിയത് ഈ സീസണിലെ മൂന്നാം ജയവും. ഇതോടെ പോയിന്റ് പട്ടികയിൽ ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. കിങ്സ് ഇലവൻ പഞ്ചാബിനിത് ആറാം മൽസരമായിരുന്നു. ബെംഗളൂരിന് എതിരെ നേടിയ ഒരു വിജയമൊഴികെ അഞ്ചും പഞ്ചാബ് തോറ്റു. ഇതോടെ ഇവരുടെ സ്‌ഥാനം പോയിന്റ് നിലയിൽ അവസാനാമായി.
ഇതും രണ്ടും ചേർന്നപ്പോൾ തന്നെ 149-ൽ എത്തി. 201ലേക്കുള്ള ബാക്കി 52 റൺസ് ഭാരം മാത്രമാണ് ഹൈദരാബാദിലെ മറ്റുള്ളവർ വഹിക്കേണ്ടി വന്നത്. നിക്കോളാസ് പുരാൻ ഒഴികെ മറ്റാർക്കും പഞ്ചാബ് നിരയിൽ നിന്ന് ബാറ്റിങ്ങിൽ തിളങ്ങാനായില്ല. 37 പന്തിൽ 77 റൻസുമായാണ് ഇദ്ദേഹം ക്രീസിൽ നിന്ന് കയറിയത്.
National News: പാപത്തിന്റെ ശമ്പളം; റിപ്പബ്ളിക് ടീവിക്ക് എതിരായ നടപടിയിൽ കട്‌ജു
ഹൈദരാബാദിന് വേണ്ടി റാഷിദ് ഖാൻ മൂന്നു വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഖലീൽ അഹമ്മദും ടി നടരാജനും രണ്ട് വിക്കറ്റുകൾ വീതവും അഭിഷേക് ശർമ ഒരു വിക്കറ്റും നേടി. പഞ്ചാബിന് വേണ്ടി രവി ബിഷ്‌ണോയി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. അർഷ് ദീപ് സിങ് രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും സ്വന്തമാക്കി.
ഇന്നത്തെ ബാഡ് ഹൈലൈറ്റ്; അര്‍ഹിച്ച സെഞ്ചുറി ബെയര്‍സ്‌റ്റോക്ക് മൂന്ന് റൺസ് അകലത്തിൽ നഷ്‌ടമായത്. പോസിറ്റിവ് ഹൈലൈറ്റ്സ്; ഈ സീസണില്‍ അതിവേഗത്തില്‍ അര്‍ധസെഞ്ചുറി നേടുന്ന താരം എന്ന റെക്കോഡ് പഞ്ചാബിന്റെ നിക്കോളാസ് പൂരൻ സ്വന്തമാക്കി. 17 പന്തുകളില്‍ നിന്നും ആറ് സിക്‌സറും രണ്ട് ഫോറുമായി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയാണ് ഈ നേട്ടം പൂരൻ രേഖപ്പെടുത്തുന്നത്. ഹൈദരാബാദിന്റെ ജോണി ബെയർസ്‌റ്റോയും ക്യാപ്റ്റൻ ഡേവിഡ് വാർണറും അർധസെഞ്ചുറി നേടി.
മറ്റൊന്ന്; ഐപിഎല്ലില്‍ ഇന്ന് വാര്‍ണര്‍ നേടിയത്, 50ആം അര്‍ധ സെഞ്ചുറിയാണ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഐപിഎൽ താരമാണ് വാര്‍ണര്‍. അതോടൊപ്പം ടി 20 യില്‍ 9500 റണ്‍സ് നേടുന്ന താരം എന്ന നേട്ടവും വാര്‍ണര്‍ സ്വന്തമാക്കി. കിങ്‌സ് ഇലവനെതിരെ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും ഡേവിഡ് വാര്‍ണര്‍ സ്വന്തമാക്കി.
Most Read: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിട്ടുകിട്ടാനുള്ള കേസ് സുപ്രീം കോടതി 12ന് പരിഗണിക്കും







































