പാപത്തിന്റെ ശമ്പളം; റിപ്പബ്ളിക് ടീവിക്ക് എതിരായ നടപടിയിൽ കട്‌ജു

By Desk Reporter, Malabar News
Markandey-Katju-arnab-goswami_2020-Oct-08
Ajwa Travels

ന്യൂ ഡെൽഹി: ടെലിവിഷന്‍ റേറ്റിങ് പോയന്റില്‍ (ടി.ആര്‍.പി) തിരിമറി നടത്തിയതിൽ അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടീവിക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി സുപ്രീം കോടതി മുൻ ജസ്‌റ്റിസ്‌ മാർക്കണ്ഡേയ കട്‌ജു. അവസാനം അവരുടെ പാപങ്ങൾ അവരെ പിടികൂടിയിരിക്കുന്നു എന്ന് കട്‌ജു ഫേസ്ബുക്കിൽ കുറിച്ചു.

” ലോര്‍ഡ് ഭൗ ഭൗവും റിപ്പബ്ളിക് ടീവിയും ഇന്ത്യൻ മാദ്ധ്യമ പ്രവർത്തനത്തെ സാധ്യമായ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൊണ്ടുവന്നു. അവസാനം അവരുടെ പാപങ്ങൾ അവരെ പിടികൂടി”- കട്‌ജു ഫേസ്ബുക്കിൽ കുറിച്ചു.

അർണബ് ഗോസ്വാമിയെ ‘ലോർഡ് ഭൗ ഭൗ’ എന്നാണ് കട്‌ജു വിശേഷിപ്പിച്ചത്. ഇതിന് മുൻപും കട്‌ജു അർണബിനെ ‘ലോര്‍ഡ് ഭൗ ഭൗ’ എന്ന് വിളിച്ചിരുന്നു. ഒരിക്കൽ വിമാന യാത്രക്കിടെ ഹാസ്യ കലാകാരന്‍ കുനാല്‍ കമ്ര, അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്‌ത സംഭവത്തിൽ പ്രതികരിക്കവെ ആയിരുന്നു കട്‌ജു ഈ വിശേഷണം നടത്തിയത്.

Related News:  ടി.ആര്‍.പിയില്‍ തിരിമറി ; റിപ്പബ്ളിക് അടക്കം മൂന്ന് ചാനലുകള്‍ക്കെതിരെ അന്വേഷണം

ടി.ആര്‍.പിയിൽ തിരിമറി നടത്തിയതിന് റിപ്പബ്ളിക് ടീവി ഉൾപ്പെടെ മൂന്ന് ചാനലുകൾക്ക് എതിരെ ആണ് മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കേസില്‍ ഇതിനോടകം രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും അര്‍ണബ് ഗോസ്വാമി ഉള്‍പ്പെടെ റിപ്പബ്ളിക് ചാനല്‍ അധികൃതരെ ഇന്നോ നാളെയോ ചോദ്യം ചെയ്യുമെന്നും പോലീസ് ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി.

പരസ്യദാതാക്കളില്‍ നിന്ന് ലഭിക്കുന്ന ഫണ്ടുകള്‍ക്ക് പുറമെ ചാനലുകളുടെ ബാങ്ക് അക്കൗണ്ടുകളും അന്വേഷിക്കുമെന്ന് മുംബൈ പോലീസ് മേധാവി പരംവീര്‍ സിംഗ് പറഞ്ഞു. റിപ്പബ്ളിക് ടീവിക്ക് പുറമെ ഫക്ത് മറാത്തി, ബോക്‌സ് സിനിമ ചാനലുകളാണ് തിരിമറി നടത്തിയതെന്ന് അദ്ദേഹം അറിയിച്ചു.

Also Read:  ‘അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു’; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE