ന്യൂഡെൽഹി: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ അയൽവാസി അറസ്റ്റിൽ. ഡെൽഹിയിലാണ് 16 വയസുള്ള ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കിയത്. മാഹേന്ദ്ര പാർക്ക് ഏരിയയിലെ കുടിലിൽ താമസിക്കുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശനിയാഴ്ചയാണ് 24കാരനായ പ്രതി പീഡിപ്പിച്ചത്.
സംഭവത്തിന് പിന്നാലെ പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. പരാതി ലഭിച്ച പോലീസ് സംഭവ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. അതേസമയം പെൺകുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.
Read also: പാക് പാർലമെന്റ് പിരിച്ചുവിട്ട നടപടി പരിശോധിക്കും; സുപ്രീം കോടതി









































