തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ദമ്പതികൾക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. സംഭവത്തില്‍ ഒരാളെ പോലീസ് കസ്‌റ്റഡിയിലെടുത്തു. വെഞ്ഞാറമൂട് സ്വദേശിയായ മോഹനനാണ് പിടിയിലായത്.
ഇന്നലെ രാത്രി എട്ട് മണിയോടെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ഇറങ്ങിയ നഴ്‌സിനും കൂട്ടിക്കൊണ്ട് പോകാനെത്തിയ ഭർത്താവിനും നേരെയായിരുന്നു സദാചാര ആക്രമണം.
സംഭവത്തിൽ പിടിയിലായ മോഹനന്റെ സുഹൃത്തുക്കൾക്കും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേർക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Most Read: തൃക്കാക്കര: പി രാജീവിന്റെ പ്രസ്‌താവന സ്വപ്‍നം മാത്രം; രമേശ് ചെന്നിത്തല







































