കാസർഗോഡ് സദാചാര ആക്രമണം; സംഘത്തെ തടഞ്ഞുവെച്ചു മർദ്ദിച്ചു-മൂന്ന് പേർ പിടിയിൽ

വാഹനത്തിൽ ഏറെനേരം ഒരുമിച്ചിരുന്നുവെന്ന് ആരോപിച്ചാണ് ആൺകുട്ടികളുടെയും പെൺകുട്ടികളെയും നാട്ടുകാർ ചേർന്ന് ആക്രമിച്ചത്.

By Trainee Reporter, Malabar News
moral policing
Rep. Image
Ajwa Travels

കാസർഗോഡ്: ജില്ലയിലെ മേൽപ്പറമ്പിൽ സദാചാര ആക്രമണം. മേൽപ്പറമ്പിൽ പിറന്നാൾ ആഘോഷത്തിന് എത്തിയവർക്ക് നേരെയാണ് സദാചാര ആക്രമണം നടന്നത്. വാഹനത്തിൽ ഏറെനേരം ഒരുമിച്ചിരുന്നുവെന്ന് ആരോപിച്ചാണ് ആൺകുട്ടികളുടെയും പെൺകുട്ടികളെയും നാട്ടുകാർ ചേർന്ന് ആക്രമിച്ചത്. വാഹനത്തിൽ നിന്നിറങ്ങാൻ അനുവദിക്കാതെ ഇവരെ തടഞ്ഞുവെക്കുകയുമായിരുന്നു.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനായി സംഘം കാർ നിർത്തിയപ്പോൾ ചിലർ ചോദ്യം ചെയ്യുകയും കശപിശ ഉണ്ടാക്കുകയുമായിരുന്നു. മൂന്ന് പെൺകുട്ടികൾ അടക്കം ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ പിറന്നാൾ ആഘോഷത്തിന് എത്തിയതായിരുന്നു ഇവർ. മഴ ആയതിനാൽ പുറത്തിറങ്ങാനാകാതെ വന്നതോടെ കാറിൽ ഇരിക്കുകയായിരുന്നു.

ഇതുകണ്ട് നാട്ടുകാർ ചോദ്യം ചെയ്‌തു. ഇതിനെതിരെ സംസാരിച്ചതിന് പെൺകുട്ടിയെ നാട്ടുകാർ മർദ്ദിച്ചു. ഇത് ചോദ്യം ചെയ്‌ത ആൺകുട്ടിയെയും നാട്ടുകാർ മർദ്ദിച്ചതായാണ് പരാതി. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. അബ്‌ദുൾ മൻസൂർ, അഫീഖ്‌, മുഹമ്മദ് നിസാർ എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. തടഞ്ഞു വെക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.

Most Read: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുതന്നെ; റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE