ന്യൂഡെൽഹി: സസ്പെന്‍ഷനിലായ ബിജെപി വക്താവ് നൂപുർ ശർമയുടെ പ്രവാചക വിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധം അറിയിച്ച് മലേഷ്യയും. പ്രസ്താവനയെ അപലപിച്ച മലേഷ്യ, നൂപുർ ശർമക്ക് എതിരെ ബിജെപി സ്വീകരിച്ച നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്തു. ഇന്ത്യൻ ഹൈകമ്മീഷണറെ വിളിച്ചു വരുത്തി വിവാദ പരാമർശത്തിൽ രാജ്യത്തിന്റെ മൊത്തം അതൃപ്തി രേഖപ്പെടുത്തിയതായി മലേഷ്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
“മുസ്ലിം സമുദായത്തിൽ രോഷം സൃഷ്ടിച്ച പ്രകോപനപരമായ പരാമർശങ്ങളുടെ പേരിൽ പാർട്ടിയുടെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനുള്ള ഭരണകക്ഷിയുടെ തീരുമാനത്തെ മലേഷ്യ സ്വാഗതം ചെയ്യുന്നു,” പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ ബിജെപി വക്താവ് നൂപുർ ശർമയുടെ നബി വിരുദ്ധ പരാമർശത്തിൽ അന്താരാഷ്ട്ര തലത്തിൽ വിമർശനവും പ്രതിഷേധവും ഉയരുകയും കേന്ദ്ര സർക്കാർ തന്നെ പ്രതിരോധത്തിൽ ആവുകയും ചെയ്തതിന് പിന്നാലെ ടിവി ചർച്ചകളിൽ പങ്കെടുക്കുന്ന നേതാക്കൾക്ക് പാർട്ടി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബിജെപിയുടെ മീഡിയ സെൽ നിയോഗിക്കുന്ന അംഗീകൃത വക്താക്കളും പാനലിസ്റ്റുകളും മാത്രമേ ടിവി ചർച്ചകളിൽ പങ്കെടുക്കാവൂ എന്നതാണ് നിർദ്ദേശം.
ഏതെങ്കിലും മതത്തെയോ അതിന്റെ ചിഹ്നങ്ങളെയോ മത നേതാക്കളെയോ വിമർശിക്കുന്നതിനെതിരെ വക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൂടേറിയ ചർച്ചകൾക്കിടെ സംയമനം വിടുന്നതിൽ നിന്ന് ബിജെപി പാനലിസ്റ്റുകളെ വിലക്കിയിട്ടുണ്ട്.
Press Release: Malaysia strongly condemns defamatory remarks by Indian politicians@saifuddinabd @KamarudinJaffar @amran_zin @CheongLL_WP @JPenerangan @bernamadotcom pic.twitter.com/FiOSigFQxu
— Wisma Putra (@MalaysiaMFA) June 7, 2022
Most Read: ആരോപണങ്ങൾ രാഷ്ട്രീയ അജണ്ടയുടെ ഭാഗം; അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി